Wednesday, October 7, 2026
Homeകേരളംകൊച്ചി ഇടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

കൊച്ചി ഇടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

കൊച്ചി; ഇടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. നാലുപേർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവറും പിന്നിലിരുന്ന ആളുമാണ് ചികിത്സയിലുള്ളത്. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

മരിച്ച രണ്ടുപേരും വിദ്യാർത്ഥികളാണ്. അപകടത്തിൽ കാറിന്റെ ഇടതുഭാഗത്തിരുന്ന യാത്രക്കാർക്കാണ് ദാരുണമായ മരണം സംഭവിച്ചത്. ഇടപ്പള്ളി ഭാഗത്തുനിന്ന് പാലാരിവട്ടം ഭാഗത്തേക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ട കാർ.

അമിത വേഗത്തിലാണ് വാഹനം വന്നതെന്ന് കരുതപ്പെടുന്നു. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത് കാരണം റോഡിൽ കുണ്ടും കുഴിയും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ