ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു ഗീദോശ ആണ്. വളരെ രുചികരമായ ഈ ദോശ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
🍚🥣🪣🛢️🫗🫙🍚🧉🫙🫗🛢️
🟤റവ -1 കപ്പ്
🟡തൈര് -1കപ്പ്
🟣ഗോതമ്പ് പൊടി-2ടേബിൾ സ്പൂൺ
🟤കടലമാവ് -1ടേബിൾ സ്പൂൺ
🟡ബേക്കിങ് സോഡാ- കാൽ ടീസ്പൂൺ
🟣നെയ്യ് – ആവശ്യത്തിന്
🟤ഉപ്പ് – പാകത്തിന്
🟡വെള്ളം – ബാറ്റർ തയ്യാറാക്കുന്നതിന് ആവശ്യമായത്
തയ്യാർ ആക്കുന്ന വിധം
🧉🔥♨️🍽️🍴🥣🥄🔥♨️🧉

▶️ റവ, തൈര്, ഗോതമ്പ് പൊടി, കടല മാവ്, പാകത്തിന് ഉപ്പ് ഇത്രയും എടുത്ത് ദോശ മാവിന്റെ കണക്കിന് ഒരു മിക്സിയുടെ ജാറിൽ വെള്ളം നീണ്ടു പോകാതെ അരച്ചെടുത്തു കൈകൊണ്ട് ഇളക്കി 10 മിനിറ്റ് മൂടി റസ്റ്റ് ചെയ്യാൻ വെക്കുക.
◀️ അതിനു ശേഷം പാൻ ചൂടാക്കി നെയ്യ് പുരട്ടി കനം കുറച്ചു പരത്തി റൗണ്ട് ആക്കി കൊടുത്ത് അതിന് മുകളിൽ നെയ്യ് തടവി കൊടുത്ത് മൊരിയിച്ച് എടുത്ത് ചൂടോടുകൂടി ചട്ണി കൂട്ടി കഴിക്കാവുന്നതാണ്.
▶️ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്നതുകൊണ്ട് എല്ലാവരും ചെയ്തു നോക്കിക്കോളൂ. അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച കാണാം ❤️.
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




നെയ് ദോശ അല്ലെങ്കിൽ ഗീ റോസ്റ്റ്
❤️❤️