കോഴിക്കോട് വാണിമേലിൽ തെങ്ങ് കടപുഴകി വീണു കുനിയിൽ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിൻ്റെ ഭാര്യ ഫഹീമ ( 30 ) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.15 ഓടെയാണ് അപകടം.
വീടിന് സമീപമുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. വീടിൻ്റെ മുറ്റത്ത് ഫഹീമ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ



