നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകൾ നഷ്ടമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതേസമയം എൽഡിഎഫിന് 16000ത്തോളം വോട്ടുകൾ നിലമ്പൂരിൽ നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
പലകക്ഷികളുണ്ടെങ്കിലും യു.ഡി.എഫ് ഒറ്റ പാർട്ടിയായാണ് പ്രവർത്തിക്കുന്നതെന്നും നിലമ്പൂരിലെ വിജയം ടീം യുഡിഎഫി ന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു എന്നതും അതിന്റെ അഴിമതിയും വ്യക്തമാണെന്നും ജനങ്ങൾ ഹൃദയത്തിൽ അത്രയും വെറുപ്പോടെയാണ് ഇടതു സർക്കാരിനെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.



