Monday, October 5, 2026
Homeകേരളംകാലം മായ്ക്കാത്ത അപൂർവ പ്രതികാരം : കാസർഗോഡ് 62ാം വയസിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ തല്ലിയ...

കാലം മായ്ക്കാത്ത അപൂർവ പ്രതികാരം : കാസർഗോഡ് 62ാം വയസിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ തല്ലിയ സഹപാഠിയുടെ രണ്ട് പല്ലുകൾ അടിച്ചു കൊഴിച്ചു

കാസർഗോഡ്:  കാസർഗോഡ്: ജില്ലയുടെ മലയോര ഗ്രാമമായ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ വളരെ കൗതുകവും അപൂർവവുമായ കേസാണ് കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്തത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തല്ലിയ സഹപാഠിയുടെ രണ്ടു പല്ലുകളും 62ാം വയസിൽ അടിച്ചു കൊഴിച്ച് പകവീട്ടിയതാണ് കേസ്.

മാലോം വെട്ടിക്കൊമ്പിൽ ഹൗസിൽ വി ജെ ബാബുവിന്റെ (62) രണ്ട് പല്ലുകളാണ് സഹപാഠിയായ മാലോത്തെ ബാലകൃഷ്ണനും സുഹൃത്ത് മാത്യു വലിയപ്ലാക്കലും ചേർന്ന് അടിച്ചു പറിച്ചത്.

കുട്ടിക്കാലത്ത് ഉണ്ടായ തല്ലിനെ ചൊല്ലി രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നുവെങ്കിലും പിന്നീട് പരിഹരിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മാലോം ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നിൽ നിൽക്കുകയായിരുന്ന ബാബുവിനെ നാലാം ക്ലാസിൽ വെച്ച് തല്ലിയതെന്തിനാണെന്ന് ചോദിച്ച് ബാലകൃഷ്ണൻ അക്രമിച്ചു.

ഇതിനിടയിൽ മാത്യു കല്ലു കൊണ്ട് ബാബുവിന്റെ മുഖത്തും പുറത്തും കുത്തി പരിക്കേൽപ്പിച്ചു. ബാബുവിന്റെ രണ്ട് പല്ലുകളും കൊഴിയുകയും ചെയ്തു.

മുഖത്തും പുറത്തും പരിക്കേറ്റ ബാബുവിനെ പൂങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. എന്നാൽ പരിക്ക് സാരമുള്ളതായതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു . ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടറും മറ്റു ചികിത്സ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല, തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

മാലോത്തു നിന്നും പൂടം കല്ലിലേക്കും അവിടെനിന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്കും അവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്കുമായി നൂറ് കിലോമീറ്ററാണ് ബാബുവിന് ചികിത്സക്കായി സഞ്ചരിക്കേണ്ടി വന്നത്. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ്ഐ പി ജയരാജന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ