Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും അടച്ചിടും: ഒക്ടോബർ മാസത്തെ റേഷൻ വിതരണം 3 മുതൽ ആരംഭിക്കും | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംസംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും അടച്ചിടും: ഒക്ടോബർ മാസത്തെ റേഷൻ വിതരണം 3 മുതൽ...

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും അടച്ചിടും: ഒക്ടോബർ മാസത്തെ റേഷൻ വിതരണം 3 മുതൽ ആരംഭിക്കും

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും അടച്ചിടും. സെപ്റ്റംബറിലെ വിതരണം അവസാനിച്ചതിനെ തുടർന്നാണ് റോഷൻ കടകൾ ഇന്ന് അടച്ചിടുന്നത്. ഒക്ടോബർ മാസത്തിലേക്കുള്ള സ്റ്റോക്ക് ക്രമീകരണം ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.നാളെ ഒക്റ്റോബർ 2 ഗാന്ധി ജയന്തി. പൊതു അവധി ആയതിനാൽ റോഷൻ കടകൾക്ക് എല്ലാം അവധിയായിരിക്കും. അവധിയും സ്റ്റോക്ക് ക്രമീകരണവും കഴിഞ്ഞ് ഒക്ടോബർ മാസത്തിലെ റേഷൻ വിതരണം തുടങ്ങന്നത് ഒക്ടോബർ 3 മുതൽ ആരംഭിക്കും.

മസ്റ്ററിങ് ചെയ്യാത്ത മുൻഗണന (ബി പി എൽ (പിങ്ക്)/എ. എ.വൈ (മഞ്ഞ) റേഷൻകാർഡ് അംഗങ്ങൾ ഒക്ടോബർ അഞ്ചിന് മുമ്പായി നിർബന്ധമായി റേഷൻ കടകളിൽ എത്തി മസ്റ്ററിങ് നടത്തണമെന്ന് തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിങ് ഓഫീസർ അറിയിച്ചു.

അന്ത്യേദയ അന്നയോജന (എ.എ.വൈ. മഞ്ഞ കാർഡ്)/ മുൻഗണന (പി.എച്ച്.എച്ച്. പിങ്ക് കാർഡ്) റേഷൻകാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ ജില്ലയിലെ എല്ലാ റേഷൻകടകളും സെപ്തംബർ 29 ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു. പലർക്കും മറ്റു ദിവസങ്ങളിൽ എത്താൻ സാധിക്കില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് ഞായറാഴ്ച തുറന്ന് പ്രവർത്തിക്കാം എന്ന നിഗമനത്തിൽ എത്തിയത്. കാർഡുടമകൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി. കേരളത്തിലെ മിക്ക റോഷൻ ഓഫീസുകളിലും ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു.

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളിലെ എല്ലാ കുടുബാംഗങ്ങളുടേയും ഇ-കെവൈസി അപ്‌ഡേഷന്‍ (മസ്റ്ററിംഗ്) നിര്‍ബന്ധമായി നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആണ് നിർദേശിച്ചത്. ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ ആറ് ദിവസങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം ചെയ്തിരിക്കുന്നത്. പല സ്ഥലങ്ങളിലും ഇതിന് വേണ്ടിയുള്ള ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. (മഞ്ഞ, പിങ്ക്, നിറത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍) ഉള്‍പ്പെടെ എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും സഹിതം റേഷന്‍ കടകളില്‍ നേരിട്ടെത്തി ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യണം.

റേഷൻ ഉടമ, ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത രീതിയിൽ ഉള്ള വ്യക്തിയാണെങ്കിൽ പേരു വിവരങ്ങള്‍ ബന്ധപ്പെട്ട കാര്‍ഡുടമയെയും താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കുക. ഇവരുടെ വീടുകളിലേക്ക് താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ നേരിട്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ