Logo Below Image
Wednesday, May 28, 2025
Logo Below Image
Homeസിനിമവാട്ട് എ ചാര്‍മിംഗ് പോസ്റ്റര്‍; മോഹന്‍ലാലിനൊപ്പമുള്ള മായാമയൂരത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് ശോഭന.

വാട്ട് എ ചാര്‍മിംഗ് പോസ്റ്റര്‍; മോഹന്‍ലാലിനൊപ്പമുള്ള മായാമയൂരത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് ശോഭന.

അമ്പതില്‍ അധികം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച മലയാളികളുടെ എവര്‍ ഗ്രീന്‍ കപ്പിളാണ് മോഹന്‍ ലാലും ശോഭനയും. എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തുന്ന സിനിമകള്‍ കാണാന്‍ ആരാധകര്‍ക്ക് അത്രയേറെ ഇഷ്ടമായിരുന്നു. മലയാളികള്‍ ആഗ്രഹിക്കുന്ന ആ ശോഭനയും മോഹന്‍ലാലും ഒന്നിച്ച് നില്‍ക്കുന്നൊരു പഴയകാല പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് ശോഭന.

ഇരുവരും ഒന്നിച്ചെത്തിയ മായാമയൂരം എന്ന സിനിമയിലെ പോസ്റ്ററാണ് താരം പങ്കുവച്ചത്. ‘വാട്ട് എ ചാര്‍മിംഗ് പോസ്റ്റര്‍’ എന്ന ക്യാപ്ഷനോടയൊണ് ശോഭന പോസ്റ്റിട്ടിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റില്‍ കമന്റുമായി എത്തിയിരിക്കുന്നത്.

ഈ പോസ്റ്റര്‍ എന്തിഷ്ടമായിരുന്നെന്നോ അന്ന്, സിനിമാ ജീവിതത്തില്‍ ശോഭന ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷങ്ങള്‍, ഇഷ്ടപെട്ട ഒരു സിനിമ…നല്ല പാട്ടുകളുള്ള മനോഹര ചിത്രം…, പ്രണയത്തിന്റെ തീവ്രതയും പവിത്രതയും കാത്ത് സൂക്ഷിച്ച് മലയാളിക്ക് സമ്മാനിച്ച എക്കാലത്തേയും Super അഭിനേതാക്കള്‍, വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത മധുര മനോഹര പ്രണയ ഗാഥ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റില്‍ നിറയുന്നത്.

1993-ല്‍ സിബി മലയില്‍ സംവിധാനത്തില്‍ തിയേറ്ററിലെത്തിയ ചിത്രമാണ് മായാമയൂരം. നരേന്ദ്രന്‍, ഉണ്ണി എന്നീ ഇരട്ട കഥാപാത്രങ്ങളെയായിരുന്നു മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ശോഭനയെക്കൂടാതെ രേവതിയും നായികാ വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. ചിത്രം തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും പാട്ടുകള്‍ക്കെല്ലാം ഇന്നും ജനപ്രീതി ഏറെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ