“വെറുക്കാൻ ശീലിച്ചുകൊണ്ട് ആരും ജനിക്കുന്നില്ല”.
ദൈസാകു ഇകേദ
ഓരോ വ്യക്തികളെയും അംഗീകരിക്കാനും അഭിനന്ദിക്കാനും നാം പഠിക്കണം. അത് വീട്ടിലായാലും, നാട്ടിലായാലും,തൊഴില്‍ രംഗത്തായാലും ഒരു പോലെയാണ്. ഹൃദയം നിറഞ്ഞു സ്നേഹിച്ചാൽ മാത്രമേ തിരിച്ചു ആ ബഹുമാനവും അംഗീകാരവും തിരിച്ചു ലഭിക്കുകയുള്ളു.
ഒരാൾക്ക് അവഗണിയ്ക്കപ്പെടുന്നുവെന്ന തോന്നലാണ്, മനസ്സിന് കഠിനവേദന തരുന്നത്. ചില കുടുംബജീവിതങ്ങൾ തകരുന്നതിനു പ്രധാന കാരണം അവഗണനയാണ്. പങ്കാളികൾക്ക് മറ്റുള്ളവരാണ് ശ്രേഷ്ഠരെന്ന് തോന്നി പരസ്പരം അവഗണിക്കും. ഒപ്പം ഇരിയ്ക്കുന്നവർ സമ്മാനിയ്ക്കുന്ന സന്തോഷം ഒരു കോടീശ്വരനും നൽകാനായെന്ന് വരില്ല.
ചിലതൊക്കെ പ്രാർത്ഥനയിൽ സാധിച്ചെടുക്കാം. ചിലതൊക്കെ പ്രതീക്ഷയിൽ നേടിയെടുക്കാം. ചിലത് നമ്മുടെ ഉൾക്കരുത്തിലുമാണ് ലഭിക്കുക.
പ്രാർത്ഥനയിലൂടെയും,പ്രതീക്ഷയിലൂടെയും ഉൾക്കരുത്തിൽ ജീവിതം സുന്ദരമാകട്ടെ.
സ്നേഹത്തോടെ സന്തോഷത്തോടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ