Sunday, May 19, 2024
Homeആരോഗ്യംമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | മെയ് 08 |...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | മെയ് 08 | ബുധൻ

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം, സമ്മര്‍ദ്ദം തുടങ്ങി പല ഘടകങ്ങളും ഓര്‍മ്മശക്തിയെ ബാധിക്കുന്നു. ഓര്‍മ്മശക്തി കൂട്ടാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേ ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

അവശ്യ ഫാറ്റി ആസിഡുകള്‍ (ഇഎഫ്എ) ശരീരത്തിന് നിര്‍മ്മിക്കാന്‍ കഴിയില്ല. അതായത് അവ ഭക്ഷണത്തിലൂടെ ലഭിക്കണം. ഏറ്റവും ഫലപ്രദമായ ഒമേഗ -3 കൊഴുപ്പുകള്‍ സ്വാഭാവികമായും ഇപിഎ, ഡിഎച്ച്എ എന്നിവയുടെ രൂപത്തില്‍ എണ്ണമയമുള്ള മത്സ്യങ്ങളില്‍ കാണപ്പെടുന്നു.

ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ബ്ലൂബെറി തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് ഓര്‍മശക്തിയും ഏകാഗ്രതയും നല്‍കും.

ഓര്‍മ്മശക്തി കൂട്ടാന്‍ മികച്ചതാണ് കാപ്പി. കാപ്പിയിലെ രണ്ട് പ്രധാന ഘടകങ്ങള്‍ കഫീന്‍, ആന്റിഓക്‌സിഡന്റുകള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. ഡോപാമൈന്‍ പോലെയുള്ള ചില നല്ല ന്യൂറോ ട്രാന്‍സ്മിറ്ററുകളും കഫീന്‍ വര്‍ദ്ധിപ്പിക്കും.

കോളിന്‍ എന്ന വൈറ്റമിന്റെ കലവറയാണ് മുട്ട. ഓര്‍മ ശക്തി നില നിറുത്തുന്ന കോശങ്ങളുടെ നിര്‍മാണത്തിന് ഈ വൈറ്റമിന്‍ അത്യാവശ്യമാണ്. വിറ്റാമിനുകള്‍ ബി 1, ബി 3, കോളിന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ബി വിറ്റാമിനുകള്‍ തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു ധാരാളമായി അടങ്ങിയിട്ടുള്ള കോളിന്‍, തലച്ചോറിന്റെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്ന അസറ്റൈല്‍ കോളിന്‍ എന്ന രാസവസ്തുവിന് അത്യന്താപേക്ഷിതമാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments