Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മാപ്പിന്റെ ആഭിമുഖ്യത്തിൽ ചെസ് & ക്യാരം ടൂർണമെന്റ് മാർച്ച് 2 ന് ശനിയാഴ്ച ഫിലഡൽഫിയായിൽ | മലയാളിമനസ്സ്
Saturday, October 24, 2026
Homeഅമേരിക്കമാപ്പിന്റെ ആഭിമുഖ്യത്തിൽ ചെസ് & ക്യാരം ടൂർണമെന്റ് മാർച്ച് 2 ന് ശനിയാഴ്ച ഫിലഡൽഫിയായിൽ

മാപ്പിന്റെ ആഭിമുഖ്യത്തിൽ ചെസ് & ക്യാരം ടൂർണമെന്റ് മാർച്ച് 2 ന് ശനിയാഴ്ച ഫിലഡൽഫിയായിൽ

ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് 2 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് ( 7733 CASTOR AVE, PHILADELPHIA, PA 19152 ) നടത്തപ്പെടുന്ന ചെസ് & ക്യാരം ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്പോർട്ട്സ് ചെയർമാൻ ലിജോ ജോർജ് അറിയിച്ചു.

ബുദ്ധിയും ചടുലതയും ഭാഗ്യവും ഒത്തുചേരുന്ന വാശിയേറിയ ഈ മത്സരത്തിൽ ഏകദേശം 15 ടീമുകളോളം പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്. ചെസ് കളിക്ക് 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 25 ഡോളറും, മുതിർന്നവർക്ക് 50 ഡോളറും, ക്യാരം കളിക്ക് രണ്ടുപേരടങ്ങുന്ന ഒരു ടീമിന് 80 ഡോളറുമാണ് രജിസ്‌ട്രേഷൻ ഫീസ്. ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ലിജോ ജോർജ് (സ്പോർട്ട്സ് ചെയർമാൻ): 215-776-7940 എന്ന നമ്പറിൽ ബന്ധപ്പെടുക.

അന്നേ ദിവസം വൈകിട്ട് 5 മണിക്ക് മാപ്പിന്റെ 2024 കാലയളവിലെ പുതിയ ഭരണസമിതിയുടെ പ്രവർത്ത ഉത്‌ഘാടനവും മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെടുന്നതോടൊപ്പം, ലോകം മുഴുവൻ റോഡ് മാർഗം ചുറ്റുന്ന മലയാളിയായ മുഹമ്മദ് സിനാന് ആദരവും സ്വീകരണവും നൽകുന്നതാണ്. ചടങ്ങിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതാക്കൾ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: ശ്രീജിത്ത് കോമത്ത് (പ്രസിഡന്റ്):636-542-2701, ബെൻസൺ വർഗീസ് പണിക്കർ ( ജനറൽ സെക്രട്ടറി): 215-776-3489, ജോസഫ് കുരുവിള (സാജൻ) (ട്രഷറാർ) 267-939-9359

വാർത്ത: സജു വർഗീസ്, മാപ്പ് പി.ആർ.ഓ

 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ