Friday, March 13, 2026
HomeKeralaവടകരയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തി *

വടകരയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തി *

വടകര∙ അഴിയൂർ പഞ്ചായത്തിലെ കുത്തിപ്പള്ളിയിൽ ദേശീയപാതയ്ക്കു വേണ്ടി അക്വയർ ചെയ്ത ഒഴിച്ചിട്ട കടയ്ക്കുള്ളിൽ തലയോട്ടി കണ്ടെത്തി. ഇന്നു രാവിലെ കടയുടെ ഷട്ടർ ഉൾപ്പെടെ പൊളിച്ചു മാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് കടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട ഭാഗത്ത് തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തിയത്.

ഒരു വർഷത്തിനു മുകളിലായി അടച്ചിട്ട കടയാണിത്. വിവരം അറിഞ്ഞ് ചോമ്പാല പൊലീസ്സ്ഥലത്തെത്തി. ഒരു വർഷം മുൻപ് വരെ ഇവിടെ ചായക്കട പ്രവർത്തിച്ചിരുന്നു. ദേശീയപാതവികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതിനു മുന്നോടിയായി ഷട്ടർ ഉൾപ്പെടെ എടുത്തു മാറ്റാനാണു തൊഴിലാളികൾ എത്തിയത്. ഫൊറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയാൽ മാത്രമേ തലയോട്ടിയുടെ പഴക്കം സംബന്ധിച്ച്അനുമാനത്തിൽ എത്താൻ കഴിയൂ. റൂറൽ എസ്പി ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com