Tuesday, August 25, 2026
Homeലോകവാർത്ത15 ഹൂതി ഡ്രോൺ തകർത്തതായി അമേരിക്ക.

15 ഹൂതി ഡ്രോൺ തകർത്തതായി അമേരിക്ക.

സനാ ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഹൂതികൾ തൊടുത്ത 15 ഡ്രോൺ വെടിവച്ചിട്ടതായി അമേരിക്ക. ശനിയാഴ്‌ച പ്രാദേശിക സമയം പുലർച്ചെ നാലിനും 6.30നും ഇടയിലാണ്‌ ഡ്രോണുകൾ തകർത്തതെന്ന്‌ അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ്‌ അറിയിച്ചു. അമേരിക്കൻ വാണിജ്യ കപ്പൽ ഹൂതികൾ ആക്രമിച്ചതിനുപിന്നാലെയാണ്‌ ഡ്രോണുകൾ തകർത്തത്‌.

വെള്ളിയാഴ്‌ച ഏദൻ ഉൾക്കടലിൽ സിംഗപ്പുർ പതാകയുള്ള ചരക്കുകപ്പൽ പ്രോപ്പെൽ ഫോർച്യൂൺ ലക്ഷ്യമിട്ട്‌ മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ്‌ യഹിയ സരീ അറിയിച്ചിരുന്നു. എന്നാൽ, കപ്പലിന്‌ കേടുപാടുകൾ ഉണ്ടായിട്ടില്ല. ഇതിനു പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കുനേരെ 37 ഡ്രോൺ തൊടുത്തതായും ഹൂതികൾ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ