Friday, November 27, 2026
Homeഅമേരിക്കഅമേരിക്കയിൽ ശക്തമായ കൊടുങ്കാറ്റ്; വൈദ്യുതി മുടങ്ങിയത് പത്ത് ലക്ഷത്തോളം വീടുകളിൽ, 400 ലേറെ വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയിൽ ശക്തമായ കൊടുങ്കാറ്റ്; വൈദ്യുതി മുടങ്ങിയത് പത്ത് ലക്ഷത്തോളം വീടുകളിൽ, 400 ലേറെ വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയിൽ താങ്ക്‌സ്‌ഗിവിങ് ആഘോഷങ്ങൾക്ക് തടസമായി ശക്തമായ കൊടുങ്കാറ്റ്. രാജ്യത്തിന്റെ കിഴക്കൻ തീരമേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച മാത്രം അമേരിക്കയിൽ 9 ലക്ഷത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. 400ലേറെ വിമാന സർവീസുകളും റദ്ദാക്കി.

ന്യൂയോർക്കിലെ പ്രശസ്തമായ മേസീസ് താങ്ക്‌സ്‌ഗിവിങ് ഡേ പരേഡും മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു. നൂറുവർഷത്തിനിടെ ആദ്യമായാണ് പരേഡ് മാറ്റിവെക്കുന്നത്. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന പരേഡ് ശനിയാഴ്ചത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
പെൻസിൽവാനിയയിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ 2.30 ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗവർണർ ജോഷ് ഷാപിറോ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ന്യൂജേഴ്‌സി, മേരിലാൻഡ്, വിർജീനിയ, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിലും ഒരു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി.

മേരിലാൻഡിൽ ശക്തമായ കാറ്റിനെ തുടർന്ന് പാലങ്ങൾ അടച്ചു. വാഷിങ്ടൺ ഡിസിയിലെ വിമാനത്താവളങ്ങളിൽ റൺവേകളിൽ വെള്ളം കയറിയതും വിമാന സർവീസുകളെ ബാധിച്ചു. അതേസമയം, അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തും കടൽക്ഷോഭ മുന്നറിയിപ്പുണ്ട്. കാലിഫോർണിയയുടെ ചില തീരപ്രദേശങ്ങളിൽ തിരമാലകൾ 2.4 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് കഴിഞ്ഞ മാസം രേഖപ്പെടുത്തിയ തീരദേശ ജലനിരപ്പ് റെക്കോർഡുകൾ മറികടന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ