Monday, July 22, 2024
HomeUS Newsഡെലവെയറിലെ ഡേ കെയറിൽ നിന്ന് തോക്കുകളും മയക്കുമരുന്നുകളും കണ്ടെത്തിയതിനെ തുടർന്ന് 2 പേർ അറസ്റ്റിൽ

ഡെലവെയറിലെ ഡേ കെയറിൽ നിന്ന് തോക്കുകളും മയക്കുമരുന്നുകളും കണ്ടെത്തിയതിനെ തുടർന്ന് 2 പേർ അറസ്റ്റിൽ

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

ഡോവർ, ഡെലവെയർ – ഡെലാവെയറിലെ ഒരു ഡേ കെയറിൽ നിന്ന് മയക്കുമരുന്നും തോക്കുകളും കണ്ടെത്തിയ കേസിൽ രണ്ട് പേർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നു.

ഡെലവെയറിലെ ഡോവറിലുള്ള റൂസ്‌വെൽറ്റ് അവന്യൂവിലെ ദി ലിറ്റിൽ പീപ്പിൾസ് ഡേ കെയറിൽ നിന്നാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്.

302 ബാഗ് ഹെറോയിൻ, 93 ഗ്രാം കൊക്കെയ്ൻ, 26 ഗ്രാം ക്രാക്ക് കൊക്കെയ്ൻ, രണ്ട് തോക്കുകൾ, 32,200 ഡോളറിലധികം എന്നിവ പോലീസ് കണ്ടെടുത്തു. പിടിക്കപ്പെടുമ്പോൾ എംഡിഎംഎ ആണെന്ന് പോലീസ് സംശയിച്ചതിന്റെ അഞ്ച് ഡോസുകളും കൂപ്പറിന്റെ പക്കലുണ്ടായിരുന്നു. തിരച്ചിൽ നടക്കുമ്പോൾ നാല് കുട്ടികളാണ് ഡേ കെയറിൽ ഉണ്ടായിരുന്നത്.

കാമറൂൺ ക്രിസ്മസ്, ജെസീക്ക കൂപ്പർ എന്നിവരെ അറസ്റ്റ് ചെയ്യുകയും കുട്ടികളെ അപായപ്പെടുത്തുന്നത് ഉൾപ്പെടെ ഗൂഢാലോചന, മയക്കുമരുന്ന് സാമഗ്രികൾ കൈവശം വയ്ക്കൽ എന്നീ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments