Friday, July 12, 2024
HomeUS News🌞ശുഭദിനം🌞 | 2024 | ജനുവരി 21 | ഞായർ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ജനുവരി 21 | ഞായർ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“വായെ കാത്തു കൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു,
അധരങ്ങളെ പിളർക്കുന്നവനോ നാശം ഭവിക്കും “

ബൈബിൾ

നമ്മുടെയോരോരുത്തരുടെയും ജീവിത തിരക്കഥയെഴുതുന്നത് നമ്മൾ തന്നെയാണ്. അതിൽ മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ജീവിത സന്ദർഭങ്ങൾക്കനുസരിച്ചു ബന്ധങ്ങളിലും സംസാരങ്ങളിലും ആവശ്യമില്ലാത്ത ഭാഗങ്ങൾ വെട്ടിമാറ്റി തിരുത്തി കൂടുതൽ അനുയോജ്യമായ ഹൃദയസ്പർശിയായ രംഗങ്ങൾ ചേർക്കണം. ചിലപ്പോൾ ചില സാഹചര്യങ്ങളിൽ ഹൃദയത്തിലാഴത്തിൽ മുറിവേൽക്കാമെങ്കിലും ജീവിതമാകുന്ന തോണി കാറ്റിലും കോളിലുംപെട്ടു ആടിയുലയാതെ ജീവിക്കണം.

ബൈബിൾ പറയുന്നത് നാവിലാണ് അനുഗ്രഹവും, ശാപവുമിരിക്കുന്നത്. വായെ സൂക്ഷിക്കുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു. വാക്കുകൾ അളന്നു കുറിച്ചു പറയുക. മറ്റുള്ളവർക്ക് വേദനപ്പെടുത്തുന്ന വാക്കുകളും പ്രവ്യത്തികളും ചെയ്യാതിരിക്കുക. ആരെയും നിസ്സാരരായി കാണാതിരിക്കുക. പകരത്തിനു പകരവും, ശകാരത്തിനും ശകാരവും ചെയ്യാതിരിക്കാൻ സൂക്ഷിക്കുക.

ജീവിതത്തിൽ പ്രതീക്ഷയ്ക്ക് വിപരീതമായി പ്രശ്നം വരുമ്പോൾ നിരാശരാകുവാൻ സാധ്യത കൂടുതലാണ്. ദൈവവചനം പറയുംപോലെ ആഗ്രഹങ്ങളാണ് നിരാശയ്ക്ക് പ്രധാന കാരണം. അർഹിക്കാത്തത് ആഗ്രഹിക്കരുത്. ദൈവം ഓരോരുത്തർക്കുള്ളത് തങ്ങളുടെ താലന്തിനനുസരിച്ചാണ് കൊടുക്കുന്നത്.

പ്രശ്നങ്ങൾ വരുമ്പോൾ പൂർണ്ണമായും ആത്മവിശ്വാസത്തോടെ മുന്നേറണം. അനുസരണയോടെ മനസ്സൊരുക്കത്തോടെ അനുകൂല സാഹചര്യവും സമയവും ഒത്തുവരുമ്പോൾ അവസരോചിതമായി കാര്യങ്ങൾ നടപ്പിലാക്കുവാൻ നാം ശ്രദ്ധയോടെ പരിശ്രമിക്കണം. നഷ്ടപ്പെടുത്തിയ സമയവും അവസരങ്ങളും പിന്നീട് ലഭിക്കില്ലെന്ന തിരിച്ചറിവോടെ വേണം പ്രവർത്തിക്കുവാനും, ജീവിക്കുവാനും.

എല്ലാവർക്കും സ്നേഹത്തോടെ നല്ലൊരു ശുഭദിനം ആശംസിക്കുന്നു

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments