Saturday, July 27, 2024
HomeKeralaപിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി; രക്ഷകരായത് അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ കെഎസ്ഇബി ജീവനക്കാർ*

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി; രക്ഷകരായത് അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ കെഎസ്ഇബി ജീവനക്കാർ*

കണ്ണൂര്‍: ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി. കുഞ്ഞിന് രക്ഷകരായത് അമ്മയുടെ 0നിലവിളികേട്ട് ഓടിയെത്തിയകെഎസ്ഇബി ജീവനക്കാർ. കണ്ണൂര്‍ തളിപ്പറമ്പിലെ കെ എസ് ഇ ബി ജീവനക്കാരായ പി വി ചന്ദ്രനും ഇ എം ഉണ്ണികൃഷ്ണനുമാണ് ഒരു കുടുംബത്തിനാകെ വലിയ ആശ്വാസം പകര്‍ന്നത്. തളിപ്പറമ്പ്, ഏഴാം മൈലിലെ വീട്ടിൽ വൈദ്യുതി തടസ്സംപരിഹരിക്കാൻ എത്തിയതാണ് ലൈൻമാൻമാരായ ചന്ദ്രനും,, ഉണ്ണികൃഷ്ണനും. അപ്പോഴാണ് അടുത്ത വീട്ടിലെ സ്ത്രീയുടെ നിലവിളികേട്ട്അവിടേക്ക് ഓടിയത്.

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയ നിലയിൽ കണ്ട കുഞ്ഞിന്‍റെ പുറത്ത് തട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. എത്രയും വേഗം ഇരുവരും ചേർന്ന് ബൈക്കിൽ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ ഡോക്ടർഉണ്ടായിരുന്നില്ല,നഴ്സിന്‍റെ നിർദ്ദേശപ്രകാരം കുഞ്ഞിന്ശ്വാസതടസ്സം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ച ശേഷം ഒട്ടും സമയം കളയാതെ കുഞ്ഞിനെ അവർ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ എത്തിച്ചു.

ഡോക്ടർമാരുടെ നേതൃത്വത്തിൽ അല്‍പ്പസമയത്തിനുള്ളിൽ കുട്ടിയുടെ തൊണ്ടയിൽ നിന്ന് അടപ്പ് പുറത്തെടുത്തു. വൈകാതെ കുട്ടിയുടെ അമ്മ ആശുപത്രിയിലെത്തി. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് മാത്രമാണ് ജീവൻ രക്ഷിക്കാനായത് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments