Thursday, February 29, 2024
HomeUS News🌞ശുഭദിനം🌞 | 2024 | ജനുവരി 15 | തിങ്കൾ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ജനുവരി 15 | തിങ്കൾ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“ഒന്നിലും അഹങ്കാരം പാടില്ല. കാരണം നിന്റെ നിഴൽപോലും വെളിച്ചത്തിന്റെ ഔദാര്യമാണ്”.
ശ്രീ ബുദ്ധൻ

ഒരാൾ പറയുന്ന വാക്കുകൾ പ്രാവർത്തികമാക്കാൻ കഴിയുമെന്ന് തെളിയിച്ചു, സത്യമെന്ന യാഥാർഥ്യം ലോകത്തു വെളിപ്പെടുത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ പ്രമുഖ വ്യക്തിയാണ് ശ്രീ ബുദ്ധൻ. സ്നേഹം, വിജ്ഞാനം, അനുകമ്പ, ധാർമ്മികത, അഹിംസ തുടങ്ങിയവ പ്രചരിപ്പിച്ചതാണ് ബുദ്ധന്റെ മഹത്വമായി ലോകം വിലയിരുത്തുന്നത്.

ബുദ്ധനെ സംബന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടേയും യഥാർത്ഥമായ സന്തോഷമാണ് ജീവിതം. സത്യത്തിന്റെ പോരാളികളായി ജീവിതമെന്ന പരമാർത്ഥത്തെ ധൈര്യപൂർവ്വം നേരിടാനും പ്രബോധിപ്പിച്ചു. സത്യസന്ധത മനുഷ്യരിൽ യഥാർത്ഥ സന്തോഷമാണ് വെളിപ്പെടുത്തുന്നത്.

ഞാനെന്ന വ്യക്തിത്വത്തെ മഹത്വവൽക്കരിച്ച് മറ്റുളളവരെ നിസ്സാരമായി കാണുന്ന മനോഭാവമാണ് അഹങ്കാരം. എന്റെ കൈകളിലൂടെ അല്ലെങ്കിൽ എന്റെ മനോഭാവത്തിലൂടെയാണ് മറ്റുള്ളവരുടെ ജീവിതം സഞ്ചരിക്കണമെന്ന് ചിന്തിക്കുന്നിടത്താണ് ബുദ്ധന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നത്.

ഇന്ന് നാം പടുത്തുയർത്തിയ മണി മാളികകളും, പ്രതാപവും, പണവും, ബന്ധു ബലവും, സൂക്ഷ്മതയോടെ സൂക്ഷിക്കുന്ന ശരീരവും ഒരു നാൾ ഉപേക്ഷിച്ചു പോകുമെന്ന സത്യത്തെ ഉൾക്കൊണ്ടാൽ മാത്രമേ മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയുകയുള്ളു.

സ്നേഹിതരെ സത്യത്തിന്റേയും നന്മയുടേയും വഴിയേ സഞ്ചരിച്ച് സൽകർമ്മങ്ങളാൽ ജീവിതം സന്തോഷപ്രദമാക്കാം ഏവർക്കും നല്ലൊരു സുദിനം ആശംസിക്കുന്നു.

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments