Monday, July 22, 2024
HomeUS News🌞ശുഭദിനം🌞 | 2024 | ജനുവരി 14 | ഞായർ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ജനുവരി 14 | ഞായർ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു, സ്നേഹം സ്പർദ്ധിക്കുന്നില്ല, സ്നേഹം നിഗളിക്കുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വർത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല, ദോഷം കാണിക്കുന്നില്ല, അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു, എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു, സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല”

ബൈബിൾ

വിശുദ്ധ ബൈബിൾ വാക്യം നമ്മെ ഓർമിപ്പിക്കുന്നു ലോകത്തിലുള്ളതെല്ലാം നൈമിഷികമാണെന്ന സത്യം. ലോകത്തിലുള്ളയേതൊരു ബന്ധത്തിന്റെയും അടിസ്ഥാനഘടകം സ്നേഹമാണ്. സ്വാർത്ഥ താല്പര്യങ്ങളില്ലാത്തിടത്തു സ്നേഹം നിലനിൽക്കും.

“വിശ്വാസം അതല്ലേയെല്ലാം”
ഇതൊരു പരസ്യം വാചകമാണ്. ഒരാളെ വിശ്വസിക്കുകയെന്നതിന്റെ അടിസ്ഥാനം
ആളെ സ്നേഹിക്കയെന്നതാണ്. വിശ്വാസം നേടിയെടുക്കാൻ വർഷങ്ങൾ വേണ്ടിവരും എന്നാൽ വിശ്വാസം തകരാൻ ഒരുനിമിഷം മതി.

കുടുംബ ജീവിതത്തിലും, സാമൂഹ്യ ജീവിതത്തിലും സ്നേഹബന്ധങ്ങൾക്ക് പ്രാധാന്യമുണ്ട്. ബൈബിൾ പറയുന്നത് പോലെ സ്നേഹമെല്ലാം ക്ഷമിക്കുന്നു, സഹിക്കുന്നു. ഒരാൾ സ്നേഹത്തിൽ അധിഷ്ഠിതമായി താഴ്മയായി, പ്രവർത്തിക്കുന്ന മേഖലയിൽ നിലനിൽക്കുമ്പോളാണ് വിജയം നേടുവാൻ സാധിക്കുന്നത്.

സ്നേഹം നഷ്ടമായി സ്വാർത്ഥത ഹൃദയങ്ങളിൽ കുടിയേറുമ്പോൾ നുണകൾ പ്രചരിപ്പിക്കാനും, വഞ്ചിക്കാനും, ചതിക്കുവാനും മടിയില്ലാതാവുന്നു. കാലം പുറകോട്ടു സഞ്ചാരിച്ചാൽ സ്നേഹം നടിച്ചു സത്യസന്ധരെന്നു കരുതിയവർ ചതിച്ച ചരിത്രം പലർക്കുമുണ്ട്.

പ്രിയരേ സ്നേഹിക്കാം, ദൈവ വിശ്വാസത്തിൽ നിലനിൽക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ.

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments