Monday, May 12, 2025
HomeKeralaസംസ്കാരം ഇന്ന് വൈകുന്നേരം.

സംസ്കാരം ഇന്ന് വൈകുന്നേരം.

തിരുവമ്പാടി (കോഴിക്കോട്): ഇന്നലെ പുലർച്ചെ കാറിനു തീ പിടിച്ച് മരിച്ച പുന്നക്കൽ താഴത്തുപറമ്പിൽ അഗസ്റ്റിൻ ജോസഫിന്റെ (പ്രിൻസ് -58) സംസ്കാരം ഇന്ന് (14-01-2024-ഞായർ) വൈകുന്നേരം 04:00-ന് വിളക്കാംതോട് സെയിന്റ് സെബാസ്റ്യൻസ് പള്ളിയിൽ നടക്കും.

ഇന്നലെ പുലർച്ചെ പന്ത്രണ്ട് മണിയോടെ പുന്നക്കൽ – കാരാട്ടുപാറ റോഡിൽ തുരുത്തിലെ ചപ്പാത്തിനു സമീപമായിരുന്നു കാറിന് തീപിടിച്ച നിലയിൽ കണ്ടെത്തിയത്.

കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പ്രിൻസിന്റേതാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.

മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

പിതാവ്: പരേതനായ ജോസഫ്.

മാതാവ്: ത്രേസ്യാമ്മ പുല്ലൂരാംപാറ മുരിങ്ങയിൽ കുടുംബാംഗം.

ഭാര്യ: ടെനി കൂരാച്ചുണ്ട് കരിയാത്തുംപാറ ഓരിൽ കുടുംബാംഗം.

മകൾ: സാന്ദ്ര പ്രിൻസ്.
സഹോദരങ്ങൾ: ബേബി, സുബാഷ്, സന്തോഷ്, മോളി, ഡോളി, സാബു, പരേതനായ പ്രസാദ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ