Saturday, July 27, 2024
HomeUS Newsസമരാഗ്നി സംഗമം - ഹൂസ്റ്റണിൽ കെപിസിസി പ്രസിഡന്റിനു  പൗര സ്വീകരണം, ജനുവരി 20 നു ഒരുക്കങ്ങൾ...

സമരാഗ്നി സംഗമം – ഹൂസ്റ്റണിൽ കെപിസിസി പ്രസിഡന്റിനു  പൗര സ്വീകരണം, ജനുവരി 20 നു ഒരുക്കങ്ങൾ പൂർത്തിയായി

- പി.പി.ചെറിയാൻ

ഹൂസ്റ്റൺ: ഹൃസ്വ സന്ദർനാർത്ഥം അമേരിക്കയിൽ എത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ നേതാവും കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) ആരാധ്യനായ പ്രസിഡന്റുമായ കെ.സുധാകരൻ എംപിക്ക് ഹൂസ്റ്റണിൽ ഉജ്ജ്വല വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ – ഡാളസ് ചാപ്റ്ററുകളുടെ നേതൃത്വത്തിലാണ് സ്വീകരണ സമ്മേളനം“സമരാഗ്നി സംഗമം” എന്ന് പേരിട്ടിരിയ്ക്കുന്ന സമ്മേളനം ജനുവരി 20  നു ശനിയാഴ്ച  വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ (2411, 5th Street, Stafford, Texas 77477) വച്ചാണ് നടത്തപ്പടുന്നത് .സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികൾ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.കക്ഷി രാഷ്ട്രീയ ഭേദമെന്യ ഏവരെയും കുടുംബസമേതം ഈ സ്വീകരണയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: ജീമോൻ റാന്നി – 832 873 0023 വാവച്ചൻ മത്തായി – 832 468 3322 പ്രദീപ് നാഗനൂലിൽ – 469 449 1905

– പി.പി.ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments