Tuesday, September 17, 2024
HomeKeralaജീവനക്കാരോട് വൈരാഗ്യം; കൽപ്പറ്റയിൽ ആക്രിക്കടക്ക് തീവച്ചയാൾ പിടിയിൽ.

ജീവനക്കാരോട് വൈരാഗ്യം; കൽപ്പറ്റയിൽ ആക്രിക്കടക്ക് തീവച്ചയാൾ പിടിയിൽ.

കൽപ്പറ്റ എടപെട്ടിയിൽ ആക്രി സംഭരണ കേന്ദ്രത്തിന് തീവച്ച കേസിൽ പ്രതി പിടിയിൽ. കൽപ്പറ്റ എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത് ലാൽ ആണ് അറസ്റ്റിലായത്.

സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞദിവസം രാത്രിയാണ് ആക്രിക്കടക്ക് തീപിടിച്ചത്.

ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. തീവെച്ച് ഒരാൾ ഓടിപ്പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments