Saturday, July 27, 2024
HomeUS Newsഫിലഡൽഫിയ ക്രോസിംഗ് ഗാർഡിനെ ആക്രമിച്ച കേസിൽ മൂന്നു പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു

ഫിലഡൽഫിയ ക്രോസിംഗ് ഗാർഡിനെ ആക്രമിച്ച കേസിൽ മൂന്നു പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

ഫിലഡൽഫിയ – ഫിലഡൽഫിയ ക്രോസിംഗ് ഗാർഡിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഫിലഡൽഫിയ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു.

സിറ്റിയിലെ സ്ട്രോബെറി മാൻഷൻ സെക്ഷനിലെ സെസിൽ ബി. മൂർ അവന്യൂവിലെ 2800 ബ്ലോക്കിലാണ് സംഭവം നടന്നത്. വില്യം ഡി കെല്ലി സ്കൂളിന് സമീപത്തു വെച്ച് അജ്ഞാതരായ മൂന്ന് സ്ത്രീകളുമായുള്ള തർക്കത്തിന് ശേഷം ക്രോസിംഗ് ഗാർഡിനെ മർദിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. ഈ സംഭവത്തെത്തുടർന്ന് ക്രോസിംഗ് ഗാർഡിന് പരിക്കേറ്റു.

ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇതേ പ്രതികൾ ക്രോസിംഗ് ഗാർഡുമായി വഴക്കിട്ടിരുന്നതായി ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു.

മൂന്ന് പേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 215.686.TIPS (8477) എന്ന നമ്പറിൽ പോലീസിനെ വിളിക്കുകയോ 215.686.TIPS (8477) എന്ന നമ്പറിലേക്ക് ഒരു ടിപ്പ് സന്ദേശം അയയ്ക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments