Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സമരാഗ്നി സംഗമം – ഹൂസ്റ്റണിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനു പൗര സ്വീകരണം ജനുവരി 19 ന്  | മലയാളിമനസ്സ്
Friday, October 23, 2026
HomeUS Newsസമരാഗ്നി സംഗമം - ഹൂസ്റ്റണിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനു പൗര സ്വീകരണം ജനുവരി 19...

സമരാഗ്നി സംഗമം – ഹൂസ്റ്റണിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനു പൗര സ്വീകരണം ജനുവരി 19 ന് 

പി.പി. ചെറിയാൻ - ഒഐസിസി യുഎസ്എ മീഡിയ ചെയർ

ഹൂസ്റ്റൺ: ഹൃസ്വ സന്ദർനാർത്ഥം അമേരിക്കയിൽ എത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ നേതാവും കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) ആരാധ്യനായ പ്രസിഡന്റുമായ കെ.സുധാകരൻ എംപിക്ക് ഹൂസ്റ്റണിൽ ഉജ്ജ്വല വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങൾ പുരോഗമിയ്ക്കുന്നു.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ – ഡാളസ് ചാപ്റ്ററുകളുടെ നേതൃത്വത്തിലാണ് സ്വീകരണ സമ്മേളനം

“സമരാഗ്നി സംഗമം” എന്ന് പേരിട്ടിരിയ്ക്കുന്ന സമ്മേളനം ജനുവരി 19 നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ (2411, 5th Street, Stafford, Texas 77477) വച്ചാണ് നടത്തപ്പടുന്നത് .

സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികൾ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

വാവച്ചൻ മത്തായി (ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ) പ്രദീപ് നാഗനൂലിൽ, തോമസ് വർക്കി (മൈസൂർ തമ്പി) ജനറൽ കൺവീനർ, ജോർജ് കൊച്ചുമ്മൻ (ജോയിന്റ് കൺവീനർ ) ജോമോൻ ഇടയാടി (ഫിനാൻസ്) പൊന്നു പിള്ള, ഷീല ചെറു ( റിസപ്ഷൻ) എബ്രഹാം തോമസ് (അച്ചൻ കുഞ്ഞു – ഫുഡ് ) ജോജി ജോസഫ് (മെമ്പർഷിപ്) തുടങ്ങി നിരവധി കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി , നാഷണൽ വൈസ് പ്രസിഡണ്ട് ബോബൻ കൊടുവത്ത്‌ സതേൺ റീജിയൻ നേതാക്കളായ റോയ് കൊടുവത്തു, സജി ജോർജ്, സഖറിയ കോശി, ജോയ് തുമ്പമൺ, ജോജി ജേക്കബ്, ബാബു കൂടത്തിനാലിൽ, ബിബി പാറയിൽ, അലക്സ് തെക്കേതിൽ, സ്റ്റീഫൻ മറ്റത്തിൽ ഹൂസ്റ്റൺ – ഡാളസ് ചാപ്റ്റർ നേതാക്കളായ ഫിന്നി രാജു, പ്രദീപ് നാഗനൂലിൽ,തോമസ് രാജൻ, സന്തോഷ് ഐപ്പ് , ബിജു ചാലക്കൽ, ജോയ് എൻ ശാമുവേൽ, റോയ് വെട്ടുകുഴി, ചാക്കോ തോമസ് , സൈമൺ വാളച്ചേരിൽ, രാജീവ് റൊണാൾഡ്‌, ടോം വിരിപ്പൻ, ആൻഡ്രൂസ് ജേക്കബ്, ബാബു ചാക്കോ, ഡാനിയേൽ ചാക്കോ, മാമ്മച്ചൻ ജോർജ്, രാജേഷ് വർഗീസ് , ജേക്കബ് കുടശ്ശനാട്‌ , ബിജു തങ്കച്ചൻ, രഞ്ജിത്ത് പിള്ള, ബിനോയ് തത്തംകുളം, റജി വി. കുര്യൻ എബി, സജു ജോസഫ്, റെനി കവലയിൽ, തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകും.

ടെക്സസിൽ സാൻ അന്റോണിയോ, ഓസ്റ്റിൻ ചാപ്റ്ററുകളുടെ പ്രഖ്യാപനവും കെപിസിസി പ്രസിഡണ്ട് നടത്തും .

കക്ഷി രാഷ്ട്രീയ ഭേദമെന്യ ഏവരെയും കുടുംബസമേതം ഈ സ്വീകരണയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ജീമോൻ റാന്നി – 832 873 0023
വാവച്ചൻ മത്തായി – 832 468 3322
പ്രദീപ് നാഗനൂലിൽ – 469 449 1905

റിപ്പോർട്ട്: പി.പി. ചെറിയാൻ – ഒഐസിസി യുഎസ്എ മീഡിയ ചെയർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ