Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഹൂസ്റ്റണിൽ സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡൻറ്നു ഉജ്വല സ്വീകരണം | മലയാളിമനസ്സ്
Friday, October 23, 2026
HomeUS Newsഹൂസ്റ്റണിൽ സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡൻറ്നു ഉജ്വല സ്വീകരണം

ഹൂസ്റ്റണിൽ സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡൻറ്നു ഉജ്വല സ്വീകരണം

റിപ്പോർട്ട്: പി പി ചെറിയാൻ

ഹൂസ്റ്റൺ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ കരുത്തനായ നേതാവുമായ ശ്രീ കെ സുധാകരനു ഹൂസ്റ്റൺ ഇൻറർ കോണ്ടിനെന്റൽ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി .
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ദേശീയ നേതാക്കളും ചാപ്റ്റർ നേതാക്കളും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ചെയര്മാന് ജെയിംസ് കൂടൽ , പ്രസിഡണ്ട് ബേബി മണക്കുന്നേൽ ,ജനറൽ സെക്രട്ടറി ജീമോൻ റാന്നി ,മീഡിയ കമ്മിറ്റി ചെയർമാൻ പി പി ചെറിയാൻ റീജിയണൽ കമ്മിറ്റി ചെയർമാൻ വാവച്ചൻ മത്തായി ,പൊന്നു പിള്ള ,വൈസ് ചെയര്മാന് റോയ് കൊടുവത്തു ,ഡാളസ് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ,രാജു തരകൻ സനൽ മത്തായി റോയി വെട്ടുവഴി തുടങ്ങിയ നിരവധി നേതാക്കൾ രാജീവ് ജോജി ജോസഫ്തുടങ്ങിയ നിരവധി നേതാക്കളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.

ജനുവരി 20 നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ (2411, 5th Street, Stafford, Texas 77477) വച്ചാണ് നടത്തപ്പടുന്ന “സമരാഗ്നി സംഗമം” എന്ന് പേരിട്ടിരിയ്ക്കുന്ന സമ്മേളനം കെ സുധാകരൻ ഉത്ഘാടനം ചെയ്യും

സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികൾ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

കക്ഷി രാഷ്ട്രീയ ഭേദമെന്യ ഏവരെയും കുടുംബസമേതം ഈ സ്വീകരണയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജീമോൻ റാന്നി – 832 873 0023 വാവച്ചൻ മത്തായി – 832 468 3322 പ്രദീപ് നാഗനൂലിൽ – 469 449 1905

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ