Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മിഡ്‌ലൻഡ്‌ പാർക്ക് സെന്റ്‌ സ്റ്റീഫൻസ് ഇടവകയിൽ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം | മലയാളിമനസ്സ്
Friday, October 23, 2026
HomeUS Newsമിഡ്‌ലൻഡ്‌ പാർക്ക് സെന്റ്‌ സ്റ്റീഫൻസ് ഇടവകയിൽ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഉജ്ജ്വല...

മിഡ്‌ലൻഡ്‌ പാർക്ക് സെന്റ്‌ സ്റ്റീഫൻസ് ഇടവകയിൽ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം

മത്തായി ചാക്കോ

ന്യൂ ജേഴ്സി: മിഡ്‌ലാൻഡ് പാർക്ക് സെൻറ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ നാല്പതാം വാർഷിക പെരുന്നാളിന്റെ സമാപന ദിവസമായ ജനുവരി പതിനാലാം തീയതി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ മഹനീയ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ പ്രത്യേക കിക്കോഫ് മീറ്റിംഗ് നടന്നു.

ഇടവക വികാരി ഫാദർ ബാബു കെ മാത്യുവും ഇടവക സെക്രട്ടറി ജെറീഷ് വർഗീസും കോൺഫറൻസ് ടീമിനെ ഹാർദ്ദവമായി സ്വാഗതം ചെയ്തു . ഭദ്രാസന കൗൺസിൽ മെമ്പറും മുൻ കോൺഫറൻസ് സെക്രട്ടറിയുമായ ജോബി ജോൺ ടീം അംഗങ്ങളെ പരിചയപ്പെടുത്തി .

കോൺഫ്രൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ, ഫൈനാൻസ് കോർഡിനേറ്റർ ജോൺ താമരവേലിൽ, ജോയിന്റ് ട്രഷറർ ഷോൺ എബ്രഹാം, റാഫിൾ കോർഡിനേറ്റർ മാത്യു വർഗീസ്, സുവനീർ കമ്മിറ്റി മെമ്പർ മത്തായി ചാക്കോ, ഫൈനാൻസ് കമ്മിറ്റി മെമ്പർ ഫിലിപ്പ് തങ്കച്ചൻ തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു

ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സവിശേഷതകളെക്കുറിച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സംസാരിച്ചു

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.

‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സെഷനുകൾ ഉണ്ടായിരിക്കും.

ഷോൺ എബ്രഹാം ഫാമിലി കോൺഫറൻസിലെ തൻറെ അനുഭവങ്ങളും കോൺഫറൻസിൽ കണ്ടെത്താനും പഠിക്കാനും ആഗ്രഹിക്കുന്ന ആവേശകരമായ കാര്യങ്ങളും പങ്കുവെച്ചു. സമ്പന്നമായ ക്രിസ്തീയ അനുഭവത്തിനായും വിനോദത്തിനും വിശ്രമത്തിനുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും നേരത്തെ തന്നെ രജിസ്റ്റർ ചെയ്യണ മെന്ന് ഷോൺ എബ്രഹാം ഓർമിപ്പിച്ചു. റാഫിൾ ടിക്കറ്റിൻറെ വിലയെക്കുറിച്ചും അതിന്റെ ആകർഷകമായ സമ്മാനങ്ങളെപ്പറ്റിയും മാത്യു വറുഗീസ് സംസാരിച്ചു.

സമ്മേളനത്തിന്റെ അനുസ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് മത്തായി ചാക്കോ സംസാരിച്ചു. മുൻകാലങ്ങളിൽ നിരവധി ഫാമിലി & യൂത്ത് കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ ഓർമകളും ഒപ്പം ഫാദർ ബാബു കെ മാത്യു അച്ഛന്റെയും ഇടവകഅംഗങ്ങളുടെയും സഹകരണത്തെക്കുറിച്ച് എടുത്തുപറഞ്ഞു . ആത്മീയ പോഷണത്തിനും കൂട്ടായ്മയ്ക്കുമായി കോൺഫറൻസിൽ പങ്കെടുക്കാൻ അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. 2024 മാർച്ച് അവസാനത്തോടെ സുവനീറിലേക്കുള്ള സർഗാത്മക സൃഷ്ടികൾ,പരസ്യങ്ങൾ എന്നിവ അയച്ചുതരണമെന്ന് ഓർമിപ്പിച്ചു.

സ്‌പോൺസർഷിപ്പ്, രജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ കോൺഫറൻസിന്‌ പിന്തുണ നൽകാനുള്ള അവസരങ്ങളെപ്പറ്റി ജോൺ താമരവേലിൽ വിശദീകരിച്ചു.

അടുത്തതായി ഇടവകയെ പ്രതിനിധീകരിച്ച് ട്രഷറർ ജോസ് തോമസ് സുവിനീറിനുള്ള സംഭാവന കൈമാറി. ഫാദർ ബാബു കെ മാത്യു ആദ്യത്തെ സ്പോൺസർഷിപ്പ് നൽകി. ജോബി ജോൺ, സണ്ണി വർഗീസ്, വിനു കുര്യൻ , ജിമ്മി ജോൺ, ജൂലി മാത്യു, ബിബിൻ ജോർജ് എന്നിവരും തങ്ങളുടെ സ്പോൺസർഷിപ്പ് കൈമാറി. കൂടാതെ ഇടവകയിൽ നിന്നുള്ള ധാരാളം അംഗങ്ങൾ കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും സുവനീറിൽ പരസ്യങ്ങളും ആശംസകളും നൽകിയും ഉദാരമായി സഹകരിച്ചു.

സ്പോൺസർഷിപ്പ് സ്വീകരിച്ചുകൊണ്ട് ഇടവക മെത്രാപ്പോലീത്ത മാർ നിക്കോളോവോസ് തിരുമേനി എല്ലാവർക്കും നന്ദി പറഞ്ഞു. ഈ ഇടവക ഫാമിലികോൺഫറൻസുകളിൽ നൽകിവന്ന സഹകരണത്തെ തിരുമേനി പ്രത്യേകം അഭിനന്ദിച്ചു. മലങ്കര അസോസിയേഷൻ മെമ്പർ സണ്ണി വർഗീസ് ഇടവക സന്ദർശനം വൻ വിജയമാക്കാൻ നേതൃത്വം നൽകിയ ഭാരവാഹികൾക്കു നന്ദി അറിയിച്ചു.

സ്‌പോൺസർഷിപ്പ്, രജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ ഉദാരമായ പിന്തുണ വാഗ്ദാനം ചെയ്ത വികാരിക്കും ഇടവകാംഗങ്ങൾക്കും നിസ്സീമമായ കടപ്പാട് രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Photo Courtesy: Joggy Varghese

റിപ്പോർട്ട്: മത്തായി ചാക്കോ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ