Thursday, August 6, 2026
HomeUncategorizedവാഹനയാത്ര ഭീകരാനുഭവമായി; ‘ഇന്ത്യയിലേക്ക് മടങ്ങിപ്പോ’ എന്ന് ആക്രോശിച്ച് പിന്തുടർന്നതായി പരാതി

വാഹനയാത്ര ഭീകരാനുഭവമായി; ‘ഇന്ത്യയിലേക്ക് മടങ്ങിപ്പോ’ എന്ന് ആക്രോശിച്ച് പിന്തുടർന്നതായി പരാതി

പ്രസാദ് തീയാടിക്കൽ

അറ്റ്ലാന്റാ: ജോർജിയയിലെ Forsyth County സ്വദേശിനിക്കും 12 വയസ്സുള്ള മകൾക്കും നേരെ Johns Creek–Alpharetta മേഖലയിൽ ഉണ്ടായതായി പറയുന്ന റോഡ് റേജ് ആക്രമണവും വംശീയ അധിക്ഷേപവും ആശങ്കയുണർത്തുന്നു. വാഹനയാത്രയ്ക്കിടെ ആരംഭിച്ച തർക്കം പിന്നീട് പിന്തുടരലിലേക്കും ഭീഷണിയിലേക്കും മാറിയെന്നാണ് യുവതിയുടെ പരാതി.

സംഭവം State Bridge Road-ൽ വൈകിട്ട് 4.30 മുതൽ 5.00 മണിക്കുമിടെയാണെന്നാണ് വിവരം. സിഗ്നൽ നൽകി ലെയിൻ മാറാൻ ശ്രമിച്ച വെളുത്ത നിറത്തിലുള്ള Nissan Sentra കാറിന് വഴി നൽകിയതിനു പിന്നാലെ, അതിലെ ഡ്രൈവർ തോക്കുണ്ടെന്ന സൂചന നൽകുന്ന രീതിയിൽ കൈയംഗ്യം കാട്ടുകയും പിന്നീട് പലതവണ വാഹനം തടയാൻ ശ്രമിക്കുകയും ചെയ്തതായി യുവതി പറയുന്നു.

Old Milton Parkway സമീപത്തെ സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ ഡ്രൈവർ പുറത്തിറങ്ങി “Go back to India. This is not your place” എന്ന് വിളിച്ചുപറഞ്ഞതോടൊപ്പം വംശീയ അധിക്ഷേപങ്ങളും നടത്തിയെന്നാണ് പരാതി. തുടർന്ന് യുവതിയുടെ വാഹനം നിരവധി ജംഗ്ഷനുകളിലൂടെ പിന്തുടർന്നതായും അവർ ആരോപിക്കുന്നു.

ഭയന്ന യുവതി നേരെ വീട്ടിലേക്ക് പോകാതെ സമീപത്തെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് വാഹനം ഓടിച്ച് 911-ൽ വിളിച്ചു. സംഭവസമയത്ത് വാഹനത്തിലുണ്ടായിരുന്ന 12 വയസ്സുള്ള മകളും അതീവ ഭയത്തിലായിരുന്നുവെന്ന് യുവതി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് യുവതി പ്രതിയുടെ വാഹനത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെങ്കിലും വാഹന നമ്പർ വ്യക്തമായി ലഭിച്ചിട്ടില്ല. സംഭവത്തിൽ വിവരമുള്ളവർ Johns Creek Police Department-നെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.

വാർത്ത: പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ