Monday, October 14, 2024
HomeUncategorizedപിതൃദിനത്തിൽ രണ്ടാനച്ഛൻ മർദനമേറ്റ് മരിച്ചു, വളർത്തുമകൻ അറസ്റ്റിൽ

പിതൃദിനത്തിൽ രണ്ടാനച്ഛൻ മർദനമേറ്റ് മരിച്ചു, വളർത്തുമകൻ അറസ്റ്റിൽ

-പി പി ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ഫാദേഴ്‌സ് ഡേയിൽ 71 വയസ്സുള്ള ഒരാൾ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യലിനായി ഇയാളുടെ വളർത്തുമകൻ കസ്റ്റഡിയിലെടുത്തതായി ഹൂസ്റ്റൺ പോലീസ് അറിയിച്ചു പ്രതി ചോദ്യം ചെയ്യലിൽ സഹകരിക്കുന്നതായും കാസ് പറഞ്ഞു.കൊല്ലപ്പെട്ടയാളുടെ പേര് ബിൽ ഫാസൻബേക്കർ എന്ന് പിന്നീട് തിരിച്ചറിഞ്ഞു.ഫാസൻബേക്കറിൻ്റെ വളർത്തുമകൻ റിക്കി റേ അല്ലെൻ ജൂനിയറിനെ അടുത്തുള്ള ഒരു കോർണർ സ്റ്റോറിൽ നിന്ന് കണ്ടെത്തി ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഞായറാഴ്ച പുലർച്ചെ 5:45 നായിരുന്നു സംഭവം.

സ്വയരക്ഷയ്ക്ക് വേണ്ടിയാണ് താൻ രണ്ടാനച്ഛനെ മർദിച്ചതെന്ന് ഇയാൾ ഉദ്യോഗസ്ഥനോട് പറഞ്ഞതായി പോലീസ് പറഞ്ഞു. കൺവീനിയൻസ് സ്റ്റോറിൽ നിന്ന് ഏകദേശം ഒരു മൈൽ അകലെയുള്ള തൻ്റെ അപ്പാർട്ട്മെൻ്റിനുള്ളിൽ രണ്ടാനച്ഛൻ കത്തിയുമായി തന്നെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു.

വോൾമർ റോഡിന് സമീപമുള്ള ഷെർവുഡ് ലെയ്‌നിലെ 71 കാരൻ്റെ അപ്പാർട്ട്‌മെൻ്റിലേക്ക് പോലീസ് ബലംപ്രയോഗിച്ചു, അവിടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി.

“ഇന്ന് രാവിലെ എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ല. വീട്ടിൽ ആ വൃദ്ധൻ അല്ലാതെ മറ്റാരുമില്ല. പക്ഷേ ഇത് എങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയില്ല, “ഹൂസ്റ്റൺ പോലീസ് സാർജൻ്റ്. മൈക്കൽ കാസ് പറഞ്ഞു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments