Tuesday, September 22, 2026
HomeUncategorizedമാസപ്പടി കേസ്: അന്വേഷണം നടത്തണമെന്ന ഇ ഡി ശുപാര്‍ശയില്‍ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം...

മാസപ്പടി കേസ്: അന്വേഷണം നടത്തണമെന്ന ഇ ഡി ശുപാര്‍ശയില്‍ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി

തിരുവനന്തപുരം : സിഎംആർഎൽ-എക്‌സലോജിക് മാസപ്പടി കേസിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഇ ഡി ശുപാർശയിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, ഭർത്താവും മുൻമന്ത്രിയുമായ പി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് അന്വേഷണം. ഡിജിപിക്കാണ് ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകിയത്.

അന്വേഷണത്തിൻ്റെ സ്വഭാവം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്ഐആർ എടുത്ത ശേഷം അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് ഡിജിപിക്ക് നൽകിയത്.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കണോ എന്നുള്ള കാര്യങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് തീരുമാനിക്കാം. പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം പഠനം മതിയെന്ന തീരുമാനത്തിലേക്കാണ് നിലവിൽ ആഭ്യന്തരവകുപ്പ് എത്തിയിരിക്കുന്നത്. ഡിജിപിയെ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആഭ്യന്തരവകുപ്പ് മന്ത്രി സുപ്രധാന നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡിജിപിയുടെ കോടതിയിലെത്തിയിരിക്കുന്നത്.

മുൻ മന്ത്രിയായ മുഹമ്മദ് റിയാസിൻ്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഹവാല ഇടപാട് ആരോപണം ഉന്നയിക്കപ്പെട്ട സംഭവത്തിൽ ഈ ഡി സൂചിപ്പിച്ചിരുന്നു. ഇതിൽ ഉൾപ്പെട്ടാൽ പ്രാഥമിക പരിശോധന നടക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.

ഇ ഡി ശിപാർശയിൽ സർക്കാർ തീരുമാനം വൈകിയതിൽ ഒരു കോണിൽ നിന്ന് രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു. പിണറായിക്കെതിരെ അന്വേഷണം നടത്താമെന്ന് സർക്കാർ തീരുമാനിച്ചതോടെ ഇതിലും വലിയ രാഷ്ട്രീയ, ക്രമസമാധാന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാമെന്ന ആശങ്കയും സർക്കാരിന് മുന്നിലുണ്ട്. അതേസമയം ഐ ഡി നീക്കത്തെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടുള്ള ഒത്തുകളിയാണ് സിപിഐഎം രാഷ്ട്രീയമായി വിശദീകരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ