Sunday, May 5, 2024
HomeUncategorizedരണ്ടിളംകിളികൾ (കവിത) ✍രമ്യ പ്രദീപ് കാപ്പിൽ

രണ്ടിളംകിളികൾ (കവിത) ✍രമ്യ പ്രദീപ് കാപ്പിൽ

രമ്യ പ്രദീപ് കാപ്പിൽ✍

സുഖദു:ഖങ്ങളിണ പിരിയാത്ത
രണ്ടിളം കിളികൾ .
സുഖത്തിൽ കൂട്ടായ്
ഒത്തിരിപ്പേരാണ്
ദു:ഖത്തിൽ കൂട്ടായ്
അനുഗമിക്കാനാരുണ്ട്?
കണ്ടേക്കാം ഒന്നോ രണ്ടോ പേർ .
സമ്പാദ്യമുള്ളവൻ്റെ
കൂടെ കൂടാനെത്ര പേരാണ്?
ഇന്ന് സ്നേഹത്തിൻ്റെ വില
ഹൃദയത്തിലല്ല.
പണവും പ്രതാപവും
വന്നു ചേരുന്നവന്
ആവോളം കിട്ടുന്നു സ്നേഹം .
കപട സ്നേഹമതെന്ന്
തിരിച്ചറിയാതെ പലരും
ആട്ടം കാണുന്നൂ;
ആടിത്തിമർക്കുന്നു.
യഥാർത്ഥ സ്നേഹത്തിന്
കണ്ണില്ലാ, കാതില്ലാ…
ആർക്കും വിട്ടുകൊടുക്കാതെ
മുറുകെപ്പിടിക്കുന്നു.
സ്നേഹത്തിനായ് എല്ലാം
വിട്ടുകൊടുക്കുന്നു
വിഷമങ്ങളിൽ താങ്ങായ്
കൂടെക്കൂട്ടുന്നു.
ആ ; സ്നേഹലാളനക്ക്
പരിധികളില്ലാ, ഉപാധികളില്ല.
ഇങ്ങനെ സ്നേഹിക്കാനിന്നാരെക്കിട്ടും?

രമ്യ പ്രദീപ് കാപ്പിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments