Friday, October 2, 2026
Homeകേരളംമട്ടന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസിൻ്റെ പിടിയിൽ

മട്ടന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസിൻ്റെ പിടിയിൽ

കണ്ണൂര്‍: മട്ടന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസിൻ്റെ പിടിയിൽ. മലപ്പുറം പുതുപൊന്നാനി പാലക്കല്‍ വീട്ടില്‍ എച്ച് എ ഇര്‍ഷാദ് (33), തലശ്ശേരി വടക്കുമ്പാട് കുളി ബസാറില്‍ സദ്മം വീട്ടില്‍ സി പി സിദ്ധാര്‍ത്ഥ് (31) എന്നിവരാണ് എക്‌സൈിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇതില്‍ ഒരാള്‍ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ പി ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിയും മറ്റൊരാള്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടറുമാണ്.

എക്‌സൈസ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ സ്‌കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തിയത്. എംഡിഎംഎ വാങ്ങിയത് ബെംഗളൂരുവില്‍ നിന്നാണെന്നാണ് ഇവരുടെ മൊഴി.

 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ