തൃശൂരിൽ ആറു വയസുകാരിയെ കടിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു പൊലീസ്. തൃശൂർ അകമലയിലാണ് സംഭവം. പാഞ്ഞാൽ സ്വദേശിയായ വിഷ്ണുവിനെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അകമല ക്ഷേത്രക്കുളത്തിന് സമീപമാണ് സംഭവം നടന്നത്. മുത്തശ്ശനൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ആറു വയസുകാരി. ആ സമയത്ത് പ്രദേശത്തുണ്ടായിരുന്ന യുവാവ് അപ്രതീക്ഷിതമായി കുട്ടിയെ ആക്രമിക്കുകയായിരുന്നു.കവിളിൽ പരിക്കേറ്റ കുട്ടിയെ വടക്കാഞ്ചേരി ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



