Tuesday, May 19, 2026
HomeUncategorized24 മണിക്കൂർ കോൾ സെൻ്റർ തുടങ്ങാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വകുപ്പിന്...

24 മണിക്കൂർ കോൾ സെൻ്റർ തുടങ്ങാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വകുപ്പിന് നിർദ്ദേശം നൽകി

ചുമതലയേറ്റ ശേഷം അതിവേഗത്തിൽ തീരുമാനവുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. 24 മണിക്കൂർ കോൾ സെൻറർ തുടങ്ങാൻ വകുപ്പിന് നിർദ്ദേശം നൽകി മന്ത്രി. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ ഈ കോൾ സെൻറർ വഴി നടക്കും.ഇതിൽ കൂടുതൽ വിശദമായ ചർച്ച നടക്കും. നേരത്തെ യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വന്യജീവി ആക്രമണം പ്രധാന വിഷയമായിരുന്നു.

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്രയും വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പും വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ തീരുമാനങ്ങൾ. സൗജന്യയാത്ര അടുത്തമാസം 15 മുതൽ ആരംഭിക്കും. ആശാ വർക്കേഴ്സിൻ്റെ ഓണറേറിയം 3000 രൂപ വർദ്ധിപ്പിച്ചു. അങ്കണവാടി, പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടി.ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദനം അന്വേഷിക്കാൻ പ്രത്യേക സംഘം ഉണ്ടാകും. നടപടി സ്വാഭാവിക നീതിയെന്ന് മർദനത്തിനിരയായ എ ഡി തോമസ് പറഞ്ഞു. സെക്രട്ടേറിയറ്റിലെ മാധ്യമവിലക്ക് പരിശോധിക്കും. സൗജന്യ യാത്രാ തീരുമാനം സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ്റെ നിരീക്ഷണം.

ധവള പത്രം പുതിയ സർക്കാർ സംസ്ഥാനം പുറത്തിറക്കി. ജി സുധാകരൻ പ്രോ- ടെം സ്പീക്കറാകും.എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഈമാസം 21-ന് നടക്കും. 22-ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. പുതിയ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഈ മാസം ഇരുപത്തിയൊന്നിന് നടക്കും. ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com