Saturday, August 8, 2026
HomeUncategorizedസംസ്ഥാനത്ത് ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സംസ്ഥാനത്ത് ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സംസ്ഥാനത്ത് ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ. തൃശൂർ സുവോളജിക്കൽ പാർക്കിലേക്കാണ് പിടികൂടന്ന വന്യമൃ​ഗങ്ങളെ മാറ്റുക. വന്യമൃഗങ്ങളെ സംരക്ഷിക്കാനും ചികിത്സിക്കാനും നടപടികളെടുക്കും. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവവരുടെ നിരക്ക് കഴിഞ്ഞ മൂന്നുവർഷത്തേക്കാൾ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

വന്യജീവികളെ ഉൾക്കാട്ടിലേക്ക് അയക്കുന്നതാണ് രീതി. അവ തിരിച്ചുവരുമെന്നത് പച്ചമലയാളത്തിൽ നമുക്ക് ബോധ്യമാണെന്ന് മന്ത്രി നിയമസഭയിൽ പറ‍ഞ്ഞു. അതിനാലാണ് പിടികൂടുന്നവയെ മൃ​ഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

വന്യ ജീവി ആക്രമണം പ്രതിരോധത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വിവിധ വകുപ്പ്, സർക്കാർ തലത്തിൽ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തേക്കാൾ മരണ നിരക്കും പരാതികളും കുറഞ്ഞുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഇതിനായി സഹായ ധനം വർധിപ്പിച്ചിട്ടുണ്ട്. ഷൂട്ടർമാർക്ക് ആയിരം രൂപയും സംസ്‌കാര നടപടികൾക്കായി 2000 രൂപയുമാണ് തീരുമാനിച്ചിരിക്കുന്നത്. പല പഞ്ചായത്തുകളും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ