Wednesday, July 15, 2026
HomeUncategorizedട്രെയിനിലെ വാതിൽപ്പടി യാത്രക്കാരും സാമൂഹിക വിരുദ്ധരും ജാഗ്രത ; റെയിൽവേ എഐ ക്യാമറ സ്ഥാപിക്കുന്നു

ട്രെയിനിലെ വാതിൽപ്പടി യാത്രക്കാരും സാമൂഹിക വിരുദ്ധരും ജാഗ്രത ; റെയിൽവേ എഐ ക്യാമറ സ്ഥാപിക്കുന്നു

രാജ്യത്തെ ട്രെയിൻ കൂടുതൽ സുഗമമാക്കുന്നതിനും സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി എഐ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സുരക്ഷാ മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽഭവനിൽ സംഘടിപ്പിച്ച ഉന്നതതല സുരക്ഷാ അവലോകനം മീറ്റിംഗിലാണ് മന്ത്രിയുടെ നിർദ്ദേശം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

ട്രെയിനിലെ അപ്രതീക്ഷിതമായ അഗ്നിബാധകളും സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങളും സമീപകാലത്ത് വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. അടുത്തിടെ റിപ്പോർട്ട് ചെയ്‌തതിനെ ഉടൻ ഗൗരവത്തിലാണ് അന്വേഷിക്കുന്നതെന്നും നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

ട്രെയിൻ യാത്രകൾക്കിടയിലും രാത്രി നേരങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ കാത്തിരിക്കുമ്പോഴുമെല്ലാം പലപ്പോഴായി റിപ്പോർട്ട് ചെയ്യാറുള്ള സാമൂഹിക വിരുദ്ധരുടെ ഉപദ്രവം ഒഴിവാക്കാൻ നീക്കം പ്രയോജനം ചെയ്തേക്കാമെന്ന് വിലയിരുത്തൽ. സീറ്റുണ്ടായിട്ട് പോലും പലരും ഡോർസ്റ്റെപ്പിൽ ഇരിക്കാറുണ്ട്. ഇത്തരത്തിലുള്ള യാത്ര അപകടം വിളിച്ചുവരുത്തും.

ക്യാമറ സ്ഥാപിക്കുന്നതോടെ ഇത്തരത്തിലുള്ള യാത്രകൾക്കും അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്. അപരിചിതരെ ഉപദ്രവിക്കുക, ശല്യം ചെയ്യുന്ന തരത്തിൽ സംസാരിക്കുക, അഗ്നിബാധയ്ക്ക് കാരണമായേക്കാവുന്ന തരത്തിലുള്ള പ്രവൃത്തികളിലേർപ്പെടുക തുടങ്ങിയ കാര്യങ്ങളിൽ നിരീക്ഷണം കർശനമാക്കിയേക്കും.

പുതിയ സുരക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും അസ്വാഭാവികമായി വല്ലതും ശ്രദ്ധയിൽ പെട്ടാൽ 139-ൽ യാത്രക്കാർ വിളിച്ചറിയിക്കണമെന്നും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com