Wednesday, September 18, 2024
Homeയാത്രമൈസൂർ - കൂർഗ് കേരളം യാത്രാ വിശേഷങ്ങൾ - (16) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി 

മൈസൂർ – കൂർഗ് കേരളം യാത്രാ വിശേഷങ്ങൾ – (16) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി 

റിറ്റ ഡൽഹി 

ആന സവാരി – തേക്കടി

 വാഹനത്തിൻ്റെ പുറകിൽ വന്ന്, നിറുത്താതെ ഹോണടിക്കുന്നത് അരോചകമാണ്. എന്നാൽ അങ്ങനെയൊന്നും വിചാരിക്കണ്ട എല്ലാം നല്ലതിനായി എടുത്താൽ മതിയെന്നാണ് പുറകിലുണ്ടായിരുന്ന ജീപ്പ് ഡ്രൈവർ.  ‘ elephant junction ‘ ലേക്കുള്ള യാത്ര എന്നു പറയുന്നത് ഒരു off road യാത്രയാണ് . റോഡിൽ കാണിക്കുന്ന ബോർഡ് വലത്തോട്ടേക്ക് തിരിയണം എന്നാണെങ്കിൽ  gps കാണിക്കുന്നത് നേരെ എന്നും.എന്നാൽ വലത്തോട്ടുള്ള വഴി ഏതോ ആകാശത്തിലേക്ക് പോകുന്ന പോലെ കുത്തനെയുള്ള വഴിയുമാണ്. ആകെ കൂടെ  ‘കൺഫ്യൂഷൻ’ നായിട്ടിരിക്കുമ്പോഴാണ് പുറകിലുള്ള  വാഹനത്തിൽ നിന്നുള്ള ഹോണടി. അയാളെ കടത്തി വിട്

, ആരോടെങ്കിലും ചോദിക്കാമെന്ന് വിചാരിച്ച്  കാർ വലത്തോട്ട് തിരിച്ച് ആ വാഹനത്തെ കടത്തിവിടുമ്പോൾ, ഡ്രൈവർ പറയുന്നു ‘ ഈ വാഹനത്തിൻ്റെ പുറകെ വന്നേക്കൂ gps ഒന്നും നോക്കണ്ട ‘. ഇതു പോലെയുള്ള സാഹചര്യങ്ങളിൽ ഹോണടിയോടുള്ള രോഷം കാരണം ചിലർ ആകാശത്തിലേക്കു പോകുന്ന ആ വഴിയിലേക്ക് ഫുൾ സ്പീഡിൽ പോകും അവർ ആ വഴിയിലൂടെ കറങ്ങി ഇവിടെ എത്താൻ പിന്നെയും രണ്ടു – മൂന്നു മണിക്കൂർ എടുക്കുമത്രേ! എന്നാണ് ജീപ്പ് ഡ്രൈവർ പിന്നീട് പറഞ്ഞത്. ബോർഡ് വെച്ചിരിക്കുന്ന ആ സ്ഥലം ഇവരുടെ യാണ് അതുകൊണ്ടാണ് അത് വലത്തോട്ട് ആയി തോന്നുന്നത്. റോഡിൻ്റെ  മറ്റേ വശത്ത് ബോർഡു വെച്ചിരുന്നെങ്കിൽ ഈ കൺഫ്യൂഷൻ തീർക്കാമായിരുന്നു എന്ന എൻ്റെ മറുപടിക്ക്,പക്ഷെ ആ സ്ഥലം ഇവരുടെയല്ലല്ലോ ……  ഇത്തരം അനുഭവങ്ങളെ യാത്രയിലെ തമാശകളായോ സാഹസമായോ കാണാം അല്ലേ?

തേക്കടി വരെ വന്നിട്ട് ആനകളെ കണ്ടില്ലെങ്കിൽ വിഷമിക്കണ്ട ഒരു ആന സഫാരി തന്നെ നടത്തിക്കളയാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.

വർഷങ്ങൾക്ക് മുമ്പ് ഇതു പോലെയൊരു സ്ഥലത്ത് ആന സഫാരി നടത്തിയിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം മാറി ഒരു മണിക്കൂറിൽ തുടങ്ങി ഒരു മുഴുവൻ ദിവസം വരെ അവിടെ ചിലവാക്കാം എന്ന രീതിയിലുള്ള പല പാക്കേജുകളാണ് ഇന്ന് . ആന സഫാരി , ആനയുടെ കുളി കാണൽ, ആനക്ക് ഭക്ഷണം കൊടുക്കുക, ആനയുടെ അനുഗ്രഹം വാങ്ങുക, ഫോട്ടോക്ക് പോസ് ചെയ്യുക…. ആനയാണ് താരം എന്ന രീതിയിൽ പല പ്രോഗ്രാമുകളും  സജ്ജീകരിച്ചിട്ടുണ്ട്. നോർത്ത് ഇന്ത്യക്കാർക്ക്‌ ആനയിൽ നിന്ന് അനുഗ്രഹം വാങ്ങുന്ന ആ ചടങ്ങിന്  വലിയ ഡിമാണ്ട് ആണത്രേ!

 റാണി എന്ന  ആനയുടെ പുറത്തായിട്ടായിരുന്നു  ഞങ്ങളുടെ യാത്ര.  ആനയുടെ മുകളിൽ കിടക്ക പോലെയിട്ടുണ്ട്. പിടിക്കാൻ ഹാൻഡിലുമുണ്ട് അതുപോലെ ഒരു ബാൽക്കണിയിൽ നിന്നാണ് ആനയുടെ മുകളിലേക്ക് കയറുന്നത് . അതു കാരണം ഭയപ്പെടേണ്ട ആവശ്യമില്ല. സുഗന്ധവ്യഞ്ജന തോട്ടങ്ങളിലൂടെയാണ്  ആന സവാരി ക്രമീകരിച്ചിരിക്കുന്നത് .പോകുന്ന വഴിയിൽ ഏലയ്ക്ക, കുരുമുളക് എല്ലാം ചെടിയിൽ ഉണ്ടായി നിൽക്കുന്നത് കാണാം. ആ ചെറിയ വീതിയിലുള്ള വഴിയിൽ ചിലപ്പോൾ പാപ്പാൻ്റെ നിർദ്ദേശം അനുസരിച്ച് തിരിയാതെ പിണങ്ങി നിൽക്കുന്ന ആനയും തേങ്ങ കാണുന്നതോടെ സ്ഥിരം റൂട്ട് മാറി അതിൻ്റെ പുറകെ പോകുന്നതും ചെറിയൊരു അങ്കലാപ്പ് നമുക്ക് ഉണ്ടാക്കി തരുന്നുണ്ട്. ഇതൊക്കെ ആന സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതോ അതോ പരിശീലനത്തിൻ്റെ ഭാഗമോ എന്നറിയില്ല. എന്തായാലും രസകരം. ആനപ്പുറത്തുള്ള ഒരു ‘ off road’ യാത്ര എന്നു പറയാം. 6 ആനകളാണ് അവിടെയുള്ളത്. എല്ലാവരേയും ഒന്നു – രണ്ടു വർഷത്തിനായി  പാട്ടത്തിന് എടുത്തിരിക്കുകയാണ്. ആനയുടെ കൂടെ ഫോട്ടോകൾ എടുക്കാനും സൗകര്യം ഉണ്ട്. ഗണപതിയെ പോലെ ഇരിക്കുന്ന ആനയും ആനയുടെ കുളിയും കാണാൻ രസമാണെങ്കിലും മൃഗസ് നേഹികൾക്ക് ക്രൂര ത യാ യി തോന്നുന്നുവെങ്കിൽ അതിശയപ്പെടാനില്ല. അവിടെയുണ്ടായിരുന്ന അതിഥികളിൽ അധികവും വിദേശികളും നോർത്ത് ഇന്ത്യയിൽ നിന്നുള്ളവരുമായിരുന്നു. അവിടുത്തെ ജോലിക്കാരും സഞ്ചാരികളുമായിട്ടുള്ള ആശയവിനിമയമെല്ലാം പ്രശംസനീയം. മലയാളികളെ ആർക്കും തോല്പിക്കാൻ പറ്റില്ല എന്നാണ് എനിക്ക് അപ്പോൾ തോന്നിയത്.

താമസ സ്ഥലത്തുണ്ടായിരുന്ന’ കുക്കറി ഷോ ‘ യിൽ നമ്മുടെ തേങ്ങാപാലും കൊടൻപുളിയും ചേർത്ത മീൻ കറിയും തേങ്ങ  പുലാവും ആയിരുന്നു വിഭവങ്ങൾ. അവസാനം ഭക്ഷണം ടേസ്റ്റ് ചെയ്യാനും തരുന്നുണ്ട്. അതിനും വൻഡിമാൻണ്ട്. പക്ഷെ പതിവു പോലെ മലയാളം അറിയാത്ത അതിഥികളുടെ മുൻപിൽ  ‘ കുക്ക് ‘ പലതും വിവരിക്കാനും കാണിക്കാനും മടിക്കുന്നതു പോലെ.  അതൊരു പോരായ്മമായി തോന്നിയതുകൊണ്ട് പിറ്റെ ദിവസം കുക്ക് നോട് പറഞ്ഞെങ്കിലും ഭക്ഷണം പാകം ചെയ്യുമ്പോൾ ഞാൻ സംസാരിക്കാറില്ല എന്നാണ് മറുപടി. കുക്കറി ഷോ യിലെ സംശയങ്ങൾ ആര് പറഞ്ഞു കൊടുക്കും എന്ന എന്റെ ചോദ്യത്തിന്റെ അതെല്ലാം കണ്ടു മനസ്സിലാക്കണം …..

 ശ്ശെടാ …. ഈ മലയാളികളെ കൊണ്ട് ഞാൻ തോറ്റു എന്നാണ് അപ്പോൾ മനസ്സിൽ തോന്നിയത്!

യാത്രയയിൽ  എന്തൊക്കെ കാഴ്ചകൾ‍, അനുഭവങ്ങള്‍ എഴുതിയാല്‍ തീരാത്തത്ര ഓര്‍മ്മകളും!

Thanks

റിറ്റ ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments