Friday, October 9, 2026
Homeകഥ/കവിതവിതുമ്പും മനസ്സ് (കവിത) ✍ മാഗ്ളിൻ ജാക്സൻ

വിതുമ്പും മനസ്സ് (കവിത) ✍ മാഗ്ളിൻ ജാക്സൻ

മാഗ്ളിൻ ജാക്സൻ✍

വീണ്ടും ഓർമ്മിക്കുവാനാഗ്ര-
ഹിക്കാത്തൊരു ദിനം
ഓർമ്മതൻചെപ്പുതുറന്നു
പുറത്തു വന്നു
വിധിയെൻമെയ്പാതിയെ
അകറ്റിഎന്നാകിലുംഎൻ
മൃത്യുവരെ നീയെനിക്കേകിയ
കരുതലും സ്നേഹവും
എന്നുംഎൻ മനതാരിൽ
വെള്ളാരംകല്ലുപോൽതിളങ്ങി
നിൽക്കും.

ഇല്ലവരില്ലെന്നറിഞ്ഞിട്ടു
മിന്നുഞാൻ വാതിലിൽ
മുട്ടുകേൾക്കുവാനായ്
കാത്തിരിക്കുന്നു
ബന്ധുമിത്രാദികൾ ഒത്തിരിപേർവന്നു
ആശ്വാസവാക്കുകളുതിർത്തു
കടന്നുപോയ്.

വിതുമ്പുംവദനങ്ങളും
നിറയും മിഴികളും
തഴുകിത്തലോടുവാൻ
മെയ്പാതിതൻ സാന്നിധ്യം
എന്നുംകൂടെ ഉണ്ടാവണം
എൻ ശ്വാസത്തിനു നിൻഗന്ധമാണ്

ഹൃദയമിടിപ്പിനുനിൻ താളമാണ്
മാനത്ത്
താരകങ്ങൾക്കൊപ്പം പൊൻതാ
രകമായ്എൻശ്വാ-സമിടിപ്പായ്നീ
തെളിഞ്ഞിടേണം
ഇന്നല്ലെനാളെയങ്ങെത്തുവാൻ
ഭൂവിതിൽ നിമിഷങ്ങളെണ്ണി
ഞാൻ കാത്തിരിപ്പു…

മാഗ്ളിൻ ജാക്സൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ