Sunday, May 19, 2024
Homeകഥ/കവിതവിഷു (കവിത) ✍ വി. എ. റസാഖ്

വിഷു (കവിത) ✍ വി. എ. റസാഖ്

വി. എ. റസാഖ്

വെയിൽ നാളങ്ങൾ
പൊൻ, തിരി വെച്ചൊരീ
മീന വിളക്കിൽ,
പകലെരിയും മ്പോൾ
മഴ ത്തണൽ തേടും
വേഴാമ്പൽ പാടീ
വിഷു വരവായീ… വിഷു വരവായീ

കൊന്നപ്പൂവുകൾ
കൊലുസണിയിക്കും
ആകാശ ഗംഗാപാദങ്ങളിൽ
തൊട്ടു വണങ്ങാൻ
മോഹിച്ചു ഭൂമി….
മലയാളത്തിൻ
മണമുള്ള മനസ്സിൽ
നിറപറ നിറയെ പൂത്തിരി ചിരിച്ചൂ
കേരപ്പൂക്കുലകളുലഞ്ഞൂ…..

കാരുണ്യത്തിൻ
കണി വെള്ളരികൾ
കണി കണ്ടുണരാൻ
കണ്ണനെയോർത്തൂ
കാർമുകിലായവൻ
വരുമെന്ന് നിനച്ചൂ…
മഴയായ് മണ്ണിലും
നനവായ് മനസ്സിലും
നിൻ മയിൽപ്പീലികൾ
നിറയാൻ കൊതിച്ചൂ….

✍ വി. എ. റസാഖ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments