Monday, May 4, 2026
Homeകഥ/കവിതവെട്ടം (കവിത) ✍രുദ്രൻ വാരിയത്ത്

വെട്ടം (കവിത) ✍രുദ്രൻ വാരിയത്ത്

രുദ്രൻ വാരിയത്ത്✍ (മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)

ഇരുളിലൊരിത്തിരി വെട്ടത്തിനായ്
ഇനിയും ത്രിസന്ധ്യയിൽ
എരിയുന്നുവോ
പകൽ.
ഇരുളിൻ മുഖപടം ഉലയാതെ
നിർത്തുവാൻ
ഇടയില്ല വെട്ടം തെളിച്ചു
കൊണ്ടെത്തുന്ന
ഇരകളെ ഇരുളിൽതടയുവാനായ്
വൃഥാ.

ഇനിയുമുണ്ടെത്രയോ രാത്രിതൻ
കതകുകൾ
ഇടതടവില്ലാതിടിക്കുവാനായിനി.
ഇളകിനിന്നാടുന്ന കതകിൻ്റെ
മറവിലായ്
ഇമ ചിമ്മി നിൽക്കുന്നു
മിന്നാമിനുങ്ങികൾ.

ഈറനണിഞ്ഞെത്തുന്നുവോ
നിലാപക്ഷികൾ
ഇറ്റിറ്റു വീഴുന്നൊരശ്രുകണങ്ങളാൽ
ഇരുളകന്നീടുകില്ലെങ്കിലും വെട്ടമീ
ഇമകളെ തഴുകുമെന്നാശിച്ചിടട്ടേ
ഞാൻ!

രുദ്രൻ വാരിയത്ത്✍
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com