Friday, October 9, 2026
Homeകഥ/കവിതപ്രഭാതം (കവിത) ✍രാഹുൽ രാധാകൃഷ്ണൻ

പ്രഭാതം (കവിത) ✍രാഹുൽ രാധാകൃഷ്ണൻ

രാഹുൽ രാധാകൃഷ്ണൻ

ഉയർന്ന ചിന്തകള്
വന്നു നിറയുവാൻ
ജീവിത വെളിച്ചമേ
വന്നു നീ നിറയു

വേദനകൾ അസ്തമിച്ചു
പുതു പ്രതീക്ഷകൾ നിറയും, നല്ല
നാളുകൾ ഉദിക്കുന്നു, അവയിൽ
എന്നുടെ അത്മസൂര്യൻ ജ്വലിക്കുന്നു,

ജലത്തിലും മൺപാത്രത്തിലും
ഒരേ പ്രഭ തൂകും കർമ്മ സാക്ഷി,
നിന്നുടെ നീതിയുക്തമാം
ഉണർത്തുപാട്ട്, വന്നു ഇതാ പുതു
പ്രഭാതം,

നീച ചിന്തകള് വിരമിച്ചു
ദോഷ കർമങ്ങൾ അന്ത്യമായി,
ഇനിയിത്തൊരു പുതു പ്രഭാതം,
നവയുഗ സൃഷ്ടി തൻ വേള

പ്രഭാതമേ, നീ വന്നു ഉണർത്തുന്നു
മയങ്ങി പോയിടുന്ന മനസ്സുകൾ
തെളിയുവാൻ,
ഉറങ്ങിപ്പോയ ചിന്തകള്
വിടരുവാൻ, ഉദിച്ചുയർന്നു
നവയുഗ പ്രഭാതം
ഒരേ മനസ്സുമായി നമുക്ക് ഒരുമിച്ചു
ചേരാം!

രാഹുൽ രാധാകൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ