Saturday, December 7, 2024
Homeകഥ/കവിതപവിഴദ്വീപ് (കവിത) ✍മഹിളാമണി സുഭാഷ്.

പവിഴദ്വീപ് (കവിത) ✍മഹിളാമണി സുഭാഷ്.

മഹിളാമണി സുഭാഷ്.

ഇരുമനമൊന്നായൊഴുകി നീങ്ങീ
വത്സരങ്ങൾക്കങ്ങൊടുവിലായീ,
കാണാത്ത കാഴ്ചകൾ കൺ നിറയെ
കണ്ടു മടുത്തവർ യാത്ര നീട്ടീ.

ഇനിയെത്ര കാതങ്ങൾ
താണ്ടിയെന്നാൽ,
കായബലം മുറ്റും നാളുകളിൽ
ഇരുമെയ്യിൻ യാതന പിന്നിലാക്കി
പവിഴദ്വീപിൻ മാറിൽ ചേർന്നുറങ്ങാൻ.

ആകാശം സാക്ഷിയായ് കൂടെ വേണം
മുകിലിന്നകമ്പടിയുണ്ടെന്നാകിൽ,
ജീവിതവീഥിയിൽ കൂട്ടിനാഞ്ഞ
നേർപകൽക്കഷ്ടത്തിൻ വേദനകൾ.

നാമൊന്നായ് ചേർന്നോരിരവിൻ മേലേ
ഒന്നായി ചേർന്നു പറന്നിടുവാൻ,
നാളെകളൊന്നുമെ കാത്തിടാതെ
നാനാഗതികളെ കണ്ടിടേണം.

ഞായറും തിങ്കളും പൂന്തെന്നലും
ഞാണുകളികൾക്ക് കോപ്പുകൂട്ടീ
ഞാനെന്റെ
മസ്തിഷ്കപ്പെയ്‌ത്തുകളാൽ
ഞാവൽപ്പഴങ്ങളെ പെയ്തു വീഴ്ത്തീ

മഹിളാമണി സുഭാഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments