Saturday, July 19, 2025
Homeകഥ/കവിതകുളിർമഴ (കവിത) ✍കാവ്യ നായർ ആർ

കുളിർമഴ (കവിത) ✍കാവ്യ നായർ ആർ

കാവ്യ നായർ ആർ

എന്റെ ഹൃദയ സ്പർശിയായി
മനസ്സിനെ തഴുകി നീ….
വിണ്ടുകീറിയ ഭൂമിയാംജനനിയെ
തുള്ളി തുള്ളിയായി
തഴുകിയുണർത്തി.
നിന്നിലെ പ്രണയാർദ്ര സൂചകമായ്
പേമാരി പോലെ പുണർന്നനേരം
ലോക മാതാവിനു പുനർജന്മമായ്.

മനസിനു കുളിരായിപെയ്തിറങ്ങും
തേൻ മഴതുള്ളികളെന്നപോലെ
കോർത്തിണക്കുന്നൊരീ അക്ഷരങ്ങൾ
വിദ്യയായെന്നിൽ ജ്വലിച്ചിടുമ്പോൾ
അറിവിനായി അലയുന്ന പൈതൽ
ഞാനും
മഴയായി പ്രകൃതിയായ് മാതാവിനെ
തഴുകിയുണർത്തുന്ന നേരമെന്നിൽ
വിജ്ഞാനമേകി വളർത്തിടണേ
വിജ്ഞാനകേദാര സായൂജ്യമേ.

✍കാവ്യ നായർ ആർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ