Saturday, May 2, 2026
Homeകഥ/കവിതനൊമ്പരം (കവിത ) ✍ശ്യാംകുമാർ പേയാട്

നൊമ്പരം (കവിത ) ✍ശ്യാംകുമാർ പേയാട്

ശ്യാംകുമാർ പേയാട്

എനിക്കാകില്ലിനി കരയാൻ-
കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റി.

മറന്നുപോയി ഞാനുള്ളിലെചെപ്പിൽ-
നിനക്കായ്‌ ഒളിപ്പിച്ച സ്നേഹം.

അറിഞ്ഞുകൊണ്ടു ഞാൻ
മറന്നതാണെങ്കിലും
പ്രിയ സഖി
എവിടേയോ ഒരു നൊമ്പരം

എന്നിൽനിന്നകന്നനിമിഷംമുതൽ
കരഞ്ഞു കരഞ്ഞുതളർന്നു
ഞാൻ

എനിക്കാകില്ലിനി കരയാൻ……

നീ ഇനി ഓർമമാത്രമാണെന്നറിഞ്ഞിട്ടും
കാത്തിരിക്കുന്നു ഞാൻ
നിനക്കായ്‌ ഒളിപ്പിച്ച സ്നേഹം
നൽകാൻ.

ഇനി ഒരുനാളും വരിക്കില്ലെ –
ന്നറിയാമെങ്കിലും
വെറുതെ ഒരു മോഹം

നിന്നെ പുൽക്കാൻ.
നിൻ പാദസ്വരത്തിൻ കിലുക്കം
കേൾക്കാൻ.
നിൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി
കാണാൻ.
നിൻ കവിളിൽ ഒരുമ്മ നൽകാൻ
നിന്റെ കറുത്ത വാർമുടിയിൽ
തലോടാൻ.
എന്റെ മോഹം
പൂവണിയില്ലെന്നറിയുന്നു
ഞാൻ
എന്നാലുമൊരു മോഹം…….
മോഹിക്കുവാനല്ലേ കഴിയു സഖി….

എനിക്കാകില്ലിനികരയാൻ……
നിന്നോർമ്മകലുള്ള കാലം വരെ.

പോയി വരൂ സഖി നിനക്കായി
കാത്തിരിക്കും ഞാൻ.
നിന്നോർമ്മകൾ തലോടി തലോടി….

✍ശ്യാംകുമാർ പേയാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com