Wednesday, October 9, 2024
Homeകഥ/കവിതമൗനം (കവിത) ✍ എം.ജി.ബിജുകുമാർ, പന്തളം

മൗനം (കവിത) ✍ എം.ജി.ബിജുകുമാർ, പന്തളം

എം.ജി.ബിജുകുമാർ, പന്തളം

നിറമാർന്ന പൂവുകൾ
കൊഴിഞ്ഞു തീർന്ന ചെടികളിലും
പോയ വസന്തകാലക്കാഴ്ചയുടെ
സ്മൃതികൾ ഒളിഞ്ഞിരിപ്പുണ്ടാകും…..
ഒഴുകി നീങ്ങിയ
മേഘങ്ങളുടെയുള്ളിലും
മാരിവില്ലിന്റെ ഒളി
മറഞ്ഞിരിക്കുന്നുണ്ടാവും…..
പുഴകളുടെ വരണ്ട മണൽപ്പായകളിലും
നിറപ്പെയ്ത്തിൻ്റെ രാഗത്താൽ
നിറഞ്ഞൊഴുകിയ ജലത്തിന്റെ
കുളിരടിഞ്ഞു കിടക്കുന്നുണ്ടാവും…….
തഴുകി നീങ്ങുന്ന കാറ്റിനും
ഇരമ്പിയാർത്തതിന്റെ താളം
ഓർമ്മയിൽ പരതാനുണ്ടാവും…..
പറയാൻ മറന്നുവെച്ച വാക്കുകളിൽ
നിൻ്റെ മൗനം പ്രണയത്തെ
തിരയും പോലെ……

✍ എം.ജി.ബിജുകുമാർ, പന്തളം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments