Friday, February 14, 2025
Homeകഥ/കവിതമാലേയം (കവിത) ✍ രത്ന രാജു

മാലേയം (കവിത) ✍ രത്ന രാജു

രത്ന രാജു

മാലേയപങ്കജമണിഞ്ഞെത്തിയ
മോഹിനീ
മോഹമായ്‌ വളർന്നെന്റെ
മാനസത്തിൽ
മാറിലോളിപ്പിച്ച മാദകസ്വപ്നങ്ങൾ
മനതാരിലായിരം താരകപ്പൂക്കളായ്‌..

മാനസ നിളയിലൊരു
അരയന്നപ്പിടയായ്
മന്ദം മന്ദമായ് ഒഴുകി നടന്നവൾ
മന്ദസമീരന്റെ ചാരു സ്പർശനത്താൽ
മായികവലയത്തിൽ
ഉഴറിപ്പിടഞ്ഞവൾ..

ചേലെഴും ചെന്താമരക്കണ്ണീ നിന്നുടൽ
ചന്ദനലേപനമായെന്നിൽ
അലിഞ്ഞതും
ചന്ദ്രികാചർച്ചിത രാവിന്റെ മാറിലായ്
ചേലൊത്തവാക്കിനാൽ ഇമ്പം
ചമച്ചതും..

ആർദ്രാവ്രതംനോറ്റ
പുതുമണവാട്ടിയായ്
ആതിരക്കുളിരിലെ പൂത്തിരുവാതിര
ആടിത്തിമിർത്തു
പാതിരാപ്പൂചൂടിയെത്തി
ആലിംഗനത്തിലമര്‍ന്നതും
ഓർമ്മയില്ലേ..!

✍ രത്ന രാജു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments