Saturday, December 6, 2025
Homeകായികംലൂണയുടെയും പെപ്രയുടെ അഭാവം ടീമിനെ ബാധിച്ചിട്ടുണ്ട് എന്ന് ഇവാൻ വുകമാനോവിച് .

ലൂണയുടെയും പെപ്രയുടെ അഭാവം ടീമിനെ ബാധിച്ചിട്ടുണ്ട് എന്ന് ഇവാൻ വുകമാനോവിച് .

കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്ക് ദിമിയെ മാത്രം ആശ്രയിക്കേണ്ടിവരുന്നു എന്ന ഒരു റിയലിറ്റി ആണ് എന്ന് ഇവാൻ വുകമാനോവിച്.ലൂണയുടെയും പെപ്രയുടെയും അഭാവം ടീമിന്റെ ക്വളിറ്റിയെ ബാധിച്ചിട്ടുണ്ട് എന്നും ഇവാൻ ഇന്നലെ മത്സര ശേഷം പറഞ്ഞു. ലീഗിൽ ഇതുവരെ 12 ഗോളുകൾ നേടിക്കൊണ്ട് ദിമി മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിൽ വേറെ ആരും ഗോളടിച്ച് ദിമിയെ സഹായിക്കാൻ ഇല്ല.

വലിയ താരങ്ങളെ ആണ് ഞങ്ങൾ മിസ് ചെയ്യുന്നത് എന്ന് ഇവാൻ പറഞ്ഞു. ഇപ്പോൾ ദിമി മാത്രമെ ഗോളടിക്കാൻ ഉള്ളൂ. അത് റിയലിറ്റി ആണ്. ലൂണ ഞങ്ങൾക്ക് അറ്റാക്കിൽ ഒരുപാട് സംഭാവന തരുന്നയാളാണ്. അവൻ ഒപ്പം ഇല്ല. പെപ്ര അറ്റാക്കിൽ മികച്ച സംഭാവനകൾ ചെയ്‌തു തുടങ്ങുന്ന സമയത്താണ് പരിക്കേറ്റ് പോകേണ്ടി വന്നത്. ഇതെല്ലാം റിയാലിറ്റി ആണ്. ഇവാൻ പറഞ്ഞു.

അതുകൊണ്ട് ദിമി മാത്രമെ അറ്റാക്ക ഞങ്ങൾക്ക് ഇപ്പോൾ ഉള്ളൂ. സീസൺ അവസാനം വരെ ദിമി മാത്രമെ ഉണ്ടാവുകയുള്ളൂ. ഇവാൻ പറഞ്ഞു. താൻ എന്നാൽ ഈ ടീമിൽ സന്തോഷവാനാണ്. യുവതാരങ്ങളിൽ തനിക്ക് വിശ്വാസമുണ്ട് എന്നും ഇവാൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com