വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റർ ക്രിസ് ഗെയ്ൽ കോട്ടയത്തെത്തി.
തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിലാണ് ക്രിസ് ഗെയ്ൽ കോട്ടയം പുതുപ്പള്ളിയിലെത്തിയത്.
12.25 ഓടെ നേരത്തേ തീരുമാനിച്ചതിലും രണ്ടര മണിക്കൂർ വൈകിയാണ് ഗെയ്‍ലിന്റെ ഹെലികോപ്റ്റർ പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്.
തിരുവനന്തപുരത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനമുള്ളതിനാലാണു ഗെയ്‍ലിന്റെ യാത്ര വൈകിയത്.
എങ്കിലും നൂറു കണക്കിന് ആരാധകരാണു സൂപ്പർ താരത്തെ കാണാനായി തടിച്ചുകൂടിയത്.
പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, സഹോദരി മറിയ ഉമ്മൻ, പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് ഗെയ്‌ലിനെ സ്വീകരിച്ചു. തുടർന്ന് ചാണ്ടി ഉമ്മൻ ഡ്രൈവ് ചെയ്യുന്ന വാഹനത്തിൽ കയറി ഗെയ്ൽ, പുതുപ്പള്ളി പള്ളിയിലേക്കു പോയി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഗെയ്ൽ, പുതുപ്പള്ളി നഗരത്തിലെ സ്വീകരണ വേദിയിലേക്കു പുറപ്പെട്ടു.



