Saturday, December 7, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (3) ✍സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (3) ✍സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

1 സജ്ജനം തന്നെയാണ് സുജനം.

സുജനങ്ങൾക്കു മാത്രമേ ഉദാരതയുണ്ടാവു.

സുജനത്തിൻെറ ഭാവമാണ് സൗജന്യം.

അത് free എന്ന കിഴിഞ്ഞ അർത്ഥത്തിലാണ് ഇന്ന് ഉപയോഗിക്കുന്നത്.ഒന്നു വാങ്ങിയാൽ ഒന്ന് സൗജന്യം എന്ന പരസ്യത്തിൽ ഇത് എഴുതുന്ന ആൾ പലവട്ടം കുടുങ്ങിയിട്ടുണ്ട് !

നിങ്ങളോ ?

2 ശാലീനത

കഥകളിലും കവിതകളിലും ധാരാളം കടന്നു വന്നിരുന്നു.ശാലീനസുന്ദരി
എന്ന വിശേഷണം നാട്ടിൻ പുറത്തെ സുന്ദരിമാർക്ക് എഴുത്തുകാർ ചാർത്തിക്കൊടുത്തിരുന്നു .

ഇന്നത്തെ സുന്ദരിമാർക്ക് ശാലീനതയില്ലേ ? എഴുത്തുകാർ ഇപ്പോൾ അങ്ങനെ വിശേഷിപ്പിച്ചു കാണാറില്ല !!

നാണത്താൽ ശാല അടച്ചു കളയുന്നവളാണ് ശാലീന.

തുറന്നു കിടക്കാനിടയായ പൂമുഖ വാതിൽ കള്ളൻമാരെ പേടിച്ചിട്ടോ അപരിചിതരെ അകറ്റാനോ അടയ്ക്കാറുണ്ട്.പല സ്ത്രീകളും വാതിൽ അടയ്ക്കുന്നതിൽ പലതരം ശാലീനതകൾ കാണിക്കാറുണ്ട്.

3 പ്രസ്തുതം _ മുകളിൽ പറയപ്പെട്ട എന്ന അർത്ഥത്തിലാണ് പ്രധാനമായും പ്രയോഗിക്കാറുളളത്.

4 അധികരിച്ച് _ വിഷയമാക്കി എന്ന അർത്ഥത്തിനു പകരം വർദ്ധിച്ചു എന്ന അർത്ഥത്തിലാണ് ചിലർ ഉപയോഗിക്കാറുള്ളത്.’ കാളിദാസൻെറ പ്രണയസങ്കല്പം എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രസംഗം ‘…..

5 സുപ്രസിദ്ധിയിലും
കുപ്രസിദ്ധിയിലും പ്രസിദ്ധി ‘ഉണ്ടെങ്കിലും നല്ല കാര്യം ചെയ്ത് പ്രസിദ്ധി നേടുന്നതാണല്ലോ സുപ്രസിദ്ധി.

സു പ്രത്യയത്തിന് നല്ല എന്നാണ് അർത്ഥം.

സ പ്രത്യയമായി വന്നാൽ …… അർത്ഥം എന്താണെന്ന്
ഉദാഹരിക്കുന്നതിൽ നിന്നു കണ്ടെത്താം.

സു കുമാരി
സു ശീല
സു സ്മേരം

സ കുടുംബം. കുടുംബത്തോടെ

സ ആദരം
സ സ്നേഹം
സ രസൻ

സരസൻ എടവനക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments