Friday, December 6, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

സ്നേഹ സന്ദേശം
☘️🥀💚💚💚🥀☘️

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

ഇന്ന്..
“”'”””””””
എപ്പോഴും നിങ്ങൾ സംസാരിക്കുന്നതിനെക്കാളും അല്പം കൂടി സൗമ്യമായും
അല്പം കൂടി ആത്മാർത്ഥമായും ഇന്നൊന്ന് സംസാരിച്ചു നോക്കുക.. ഒപ്പം ഒരു പുഞ്ചിരിയും കൂടി ചുണ്ടിൽ കരുതുക..

നിങ്ങളെ കേൾക്കുന്നവരുടെ മുഖത്ത് അതേ സൗമ്യത രൂപപ്പെടുന്നത്
നിങ്ങൾക്ക് കാണാം.. അവരുടെ മിഴികളിൽ എന്നത്തേക്കാളും അല്പം കൂടുതൽ സ്നേഹവും നിങ്ങൾക്ക് കാണാം.. അതേ പുഞ്ചിരിയും അവരുടെ ചുണ്ടിൽ നിങ്ങൾക്ക് കാണാം..

എപ്പോഴും മൃദുലമായ വാക്കുകൾകൊണ്ടും പുഞ്ചിരിച്ചു കൊണ്ടും സംവദിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും വ്യത്യസ്തമായ ആ നിമിഷത്തിൻ്റെ മനോഹാരിത
എന്തെന്നറിയുവാൻ വല്ലപ്പോഴും ഒന്ന് പരിശ്രമിക്കുക..

ആദ്യശ്രമം ഇന്ന് തന്നെയാവട്ടെ. ഇന്ന് ഇടപെടുന്ന ആരോടും ആവട്ടെ ..ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അല്പം കൂടി ശാന്തമായി, അല്പം കൂടി സൗമ്യമായി സംസാരിച്ചു നോക്കുക..

തിരികെ കിട്ടുന്ന പുഞ്ചിരിയും ശാന്തതയും സ്നേഹവും നിങ്ങൾക്ക് മറ്റൊരനുഭവമാകും.. തീർച്ച..

അപ്പോൾ ഇന്നത്തെ സംസാരം പതിവിലും സൗമ്യതയോടെ.. പുഞ്ചിരിയോടെ..

എല്ലാ പ്രിയപ്പെട്ടവർക്കും ശാന്തമായ ഒരു ദിനം ആശംസിക്കുന്നു.

ബൈജു തെക്കുംപുറത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments