Monday, December 9, 2024
Homeസ്പെഷ്യൽഎൺപതാം ജന്മദിനം ആഘോഷിക്കുന്ന പ്രഫസർ എ.വി. ഇട്ടിയ്ക്ക് പിറന്നാൾ ആശംസകൾ..

എൺപതാം ജന്മദിനം ആഘോഷിക്കുന്ന പ്രഫസർ എ.വി. ഇട്ടിയ്ക്ക് പിറന്നാൾ ആശംസകൾ..

“എൺപതാം പിറന്നാൾ ദിനാശംസകൾ!

ഈ സന്തോഷ സുദിനത്തിൽ പ്രൊഫസർ എ.വി ഇട്ടി സാറിന് ആരോഗ്യവും സന്തോഷവും ദീർഘായുസ്സും സമൃദ്ധിയും നേരുന്നു.
ജീവിതാനുഭവങ്ങളുടെ ഒരു വലിയ പാത പിന്നിട്ട സാറിന്റെ ഇനി വരുന്ന വർഷങ്ങളും സന്തോഷത്തിന്റെ കാലമായിരിക്കട്ടെ. ഈ മഹത്തായ ദിനത്തിൽ, അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും നമ്മെ പ്രചോദിപ്പിക്കുന്ന ഒരു ഇടമായി തുടരട്ടെ.

അമേരിക്കയിലെ ഫിലഡൽഫിയയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രത്തിലെ സ്ഥിരം എഴുത്തുക്കാരനും അഡ്വൈസറി ബോർഡ് അംഗവുമാണ് പ്രൊഫസർ എ. വി. ഇട്ടി സാർ. ആർഷ ഭാരതി എന്ന ഫേസ്ബുക് ഗ്രൂപ്പ്‌ വഴിയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം സ്ഥിരമായി അതിൽ എഴുതുക പതിവായിരുന്നു. പിന്നീട് ആ എഴുത്തിൽ ആകൃഷ്ടനായ മലയാളി മനസ്സിന്റെ ചീഫ് എഡിറ്റർ ശ്രീ രാജു ശങ്കരത്തിൽ പ്രൊഫസർ എ. വി ഇട്ടി സാറിനെ മലയാളി മനസ്സിൽ എഴുതാൻ ക്ഷണിച്ചു. ആ കടന്നു വരവിന് ഒരു നിമിത്തമാവാൻ എനിക്ക് സാധിച്ചതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.

ഇന്ന് മലയാളിമനസ്സ് ഓൺലൈൻ പത്രത്തിൽ അദ്ദേഹം സുവിശേഷ വചസ്സുകൾ ഞായറാഴ്ച തോറും എഴുതുന്നു. ഒപ്പം എല്ലാ ദിവസവും നമ്മൾ അനുവർത്തിക്കേണ്ട ജീവിതചര്യകൾ “ഇന്നത്തെ ചിന്താവിഷയം “എന്ന പേരിൽ എല്ലാ ദിവസവും മലയാളി മനസ്സിൽ എഴുതുന്നു. എന്റെ രണ്ടാമത്തെ പുസ്തകം കേരളത്തിലെ പള്ളികൾ – പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര ” യിൽ അദ്ദേഹം മനോഹരമായ ഒരു ആശംസ നൽകുകയുണ്ടായി എന്ന സന്തോഷവും ഞാൻ ഈ അവസരത്തിൽ രേഖപെടുത്തുന്നു. നിരവധി ഗ്രന്ഥങ്ങൾ രചിച്ച ഇട്ടി സാർ നല്ലൊരു മനുഷ്യ സ്‌നേഹിയും ജീവിത മാതൃകയുമാണ്.

പ്രിയപ്പെട്ട പ്രൊഫസർ ഇട്ടിസാറിന്റെ എഴുത്തും പ്രസംഗവും കുടുംബങ്ങൾക്കും വ്യക്തികൾക്കും എപ്പോഴും പ്രകാശമാകുന്നു. ഇനി വരുന്ന ദിവസങ്ങൾ എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞ മനോഹരകാലം ആയിരിക്കട്ടെ. അദ്ദേഹത്തിന്റെ ജീവിതം ആരോഗ്യത്തിന്റെയും സുഖത്തിന്റെയും സമ്പന്നതയുടെയും പ്രതീകവും
സ്നേഹത്തിന്റെ ആഘോഷവുമായിരിക്കട്ടെ!.

സസ്നേഹം,


ലൗലി ബാബു തെക്കെത്തല

*****************************************

എൺപതാം പിറന്നാൾ ആഘോഷിക്കുന്ന പ്രൊഫ എ.വി. ഇട്ടിസാറിന് ദീർഘായുസ്സ് നേരുന്നു. കർമ്മ വീഥിയിൽ വിജയവും.

ശുഭചിന്തകളോടും ധാരണകളോടും കൂടി ഒരു ദിവസം ആരംഭിക്കുന്നത് വിജയകരവും സംതൃപ്തവുമായ ഒരു ദിവസത്തിനുള്ള താനം സജ്ജമാക്കും. നിങ്ങളുടെ പ്രഭാത ചിന്തകൾക്ക് നിങ്ങളുടെ മാനസികാവസ്ഥയെയും മനോഭാവത്തെയും രൂപപ്പെടുത്താൻ കഴിയും. ആത്യന്തികമായി ദിവസം മുഴുവൻ നിങ്ങളുടെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും അതു സ്വാധീനിക്കുകയും ചെയ്യും.

നിങ്ങളുടെ വിധി രൂപപ്പെടുത്തുന്നതിന് അത്തരം ചിന്തകളുടെയും ധാരണകളുടെയും ശക്തി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മനസിലാക്കി തരുന്ന ഒരു പണ്ഡിതനാണ് പ്രൊഫ എ.വി. ഇട്ടി. അദ്ദേഹത്തിന് ഇനിയും മനുഷ്യമനസ്സുകളെ ഉന്മേഷമുള്ളതാക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

ഡോക്ടർ തോമസ് സ്കറിയ.

***************************************

പ്രൊഫസർ എ വി ഇട്ടിസാറിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ.

പ്രൊഫസർ എ വി ഇട്ടിസാറിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ. ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. നമ്മുടെ മനസ്സിനെ തൊട്ടുണർത്തുന്ന നല്ല ചിന്തകൾ നൽകി നമുക്കെല്ലാവർക്കും നല്ലൊരു വഴികാട്ടിയായി പ്രകാശിക്കാൻ ഇനിയും അദ്ദേഹത്തിന് കഴിയട്ടെ.

സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments