Wednesday, September 2, 2026
Homeകേരളംപ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല.

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല.

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള നിർദേശമാണ് സിപിഐ നേതൃത്വത്തിന് മുമ്പാകെ സിപിഎം വെക്കുകയെന്നാണ് റിപ്പോർട്ട്.

പദവി രണ്ട് പാർട്ടികൾക്കും അഭിമാനപ്രശ്നമായി മാറിയതോടെ വിട്ടുവീഴ്ച ചെയ്യുന്നത് രാഷ്ട്രീയമായി വലിയ ക്ഷീണവും കീഴ്വഴക്കങ്ങളായി വ്യാഖ്യാനിക്കപ്പെടാവുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പദവി തന്നെ ഉപേക്ഷിച്ച് പ്രശ്നപരിഹാരത്തിലേക്ക് സിപിഎം എത്തിയത്. സിപിഎം പദവി തുജിക്കുന്നതോടെ സിപിഐയും കടുംപിടുത്തം ഉപേക്ഷിക്കാനാണ് സാധ്യത. സിപിഎം കെ.എൻ ബാലഗോപാലിനു വേണ്ടിയും സിപിഐ മുൻമന്ത്രിയും സിപിഐ പാർലമെന്ററി പാർട്ടി നേതാവ് കെ. രാജൻ വേണ്ടിയുമാണ് പ്രതിപക്ഷ ഉപനേതാവ് പദവിക്കായി നിലകൊണ്ടത്.

കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയും പ്രശ്നം എത്രയും വേഗം തീർക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ 100 ദിവസം പിന്നിട്ടിട്ടും എൽഡിഎഫ് യോഗം പോലും കൃത്യമായി ചേരാനാകാത്തത് ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കം കാരണമാണ്. പദവിയിൽ തീരുമാനമായിട്ട് മാത്രമേ യോഗത്തിനൂള്ളൂ എന്ന നിലപാടിലായിരുന്നു സിപിഐ. പദവി കിട്ടിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പദവി സിപിഎമ്മിനായിരിക്കുമെന്നും താൻ കറത്ത് കൊടുക്കേണ്ട தாமസമേ ഉള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പരസ്യമായി പറഞ്ഞതോടയാണ് ഭിന്നത രൂക്ഷമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ